പൊലീസ് അന്വേഷണം ഫലപ്രദമായതിനാല്‍ ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യം നിലവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. നിലവില അന്വേഷണം ഫലപ്രദമാണ്. അതിനാല്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖം നോക്കാതെ നടപടിയെടുക്കും. ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കം പിടികൂടും. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു. അവസാനം സഭ ബഹിഷ്‌ക്കരിച്ചു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സര്‍ക്കാരിന് എന്തൊക്കെയോ മറച്ച് വയ്ക്കാനുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിബി.ഐ അന്വേഷണം വന്നാല്‍ ഉന്നതനേതാക്കള്‍ പിടിയിലാകുമെന്ന് സി.പി.എമ്മിന് ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധം. ഗൂഢാലോചനയും യു.എ.പി.എയും ചുമത്താത്തത് ദുരൂഹത. ഉന്നതര്‍ കുടുങ്ങുമെന്ന് സര്‍ക്കാരിന് ആശങ്ക. സി.ബി.ഐ അന്വേഷണത്തിനുള്ള നിയമവഴി തേടുമെന്നും ചെന്നിത്തല അറിയിച്ചു.
https://www.facebook.com/Malayalivartha























