Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

സി പി എം പ്രവർത്തകർക്കിടയിൽ സി പി ഐ ക്കെതിരെ പ്രതിഷേധം... സി പി എം ദയാപൂർവം നൽകിയ വേദിയിൽ കയറി നിന്ന് സി പി എം ക്ഷണിച്ച കെ എം മാണിയെയും സി പി എമ്മിനെയും പുലഭ്യം പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

26 FEBRUARY 2018 11:56 AM IST
മലയാളി വാര്‍ത്ത

സി പി എം പ്രവർത്തകർക്കിടയിൽ സി പി ഐ ക്കെതിരെ പ്രതിഷേധം. സി പി എം ദയാപൂർവം നൽകിയ വേദിയിൽ കയറി നിന്ന് സി പി എം ക്ഷണിച്ച കെ എം മാണിയെയും സി പി എമ്മിനെയും പുലഭ്യം പറഞ്ഞതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. കാനം കുടുംബത്തിൽ പിറന്നവനല്ലെന്ന തരത്തിൽ സി പി എം പ്രവർത്തകർ രംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരണവും നടക്കുന്നു.

കാനത്തെ സി പി എം സമ്മേളനത്തിൽ വിളിച്ചു കയറ്റരുതെന്നായിരുന്നു എന്ന് അഭിപ്രായപ്പെടുന്നരാണ് ഏറെയും. സംശുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാനം ബിജിമോളെ മന്ത്രിയാക്കാതിരുന്നതിന്റെ രഹസ്യവും സി പി എം പങ്കുവയ്ക്കുന്നുണ്ട്. മുണ്ടക്കയത്തെ ടി ആർ ആൻറ് ടീ എസ്റ്റേറ്റിൽ കയറി സമരം ചെയ്തതിനാണ് ബിജിമോളെ കാനം മന്ത്രി കസേരയിൽ നിന്നും വെട്ടിയത്. കാനത്തിന് എസ്റ്റേറ്റ് ഉടമകളുമായി അടുത്ത ബന്ധമുണ്ട്. കാനത്തെ കൈയയച്ചും തലയിൽ കൈവച്ചും അനുഗ്രഹിക്കുന്നവരാണ് അവർ എന്ന് സി പി എം രഹസ്യമായി ആരോപിക്കുന്നു.

നേരത്തെ ജോസ് കെ മാണിക്കെതിരെ സുരേഷ് കുറുപ്പ് മത്സരിച്ചപ്പോൾ സുരേഷ് കുറുപ്പിനെ തോൽപ്പിക്കാൻ കാനം ചില കളികൾ കളിച്ചതിലും സി പി എമ്മിന് പ്രതിഷേധമുണ്ട്. എല്ലാവരും കരുതുന്നത് പോലെ കാനം കെടാവിളക്ക് അല്ലെന്ന് തന്നെയാണ് സി പി എമ്മിന്റെ ആരോപണം. അങ്ങനെയൊക്കെയുള്ള കാനത്തെ സി പി എം വേദിയിൽ വിളിച്ചു കയറ്റിയത് എന്തിനാണെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.

കനത്തെക്കാൾ നല്ലത് മാണിയാണെന്ന അഭിപ്രായത്തിലാണ് പ്രവർത്തകർ എത്തി ചേർന്നത്. കാനത്തെ പോലെ തോളത്തിരുന്ന് മാണി ചെവി കടിക്കില്ലെന്ന വിശ്വാസമാണ് സി പി എം പ്രവർത്തകർക്കുള്ളത്. മാണിയെ കൂടെ കൂട്ടി സി പി ഐ യെ കളയണമെന്നാണ് ബഹുഭൂരിപക്ഷം പ്രവർത്തകരുടെയും ആവശ്യം.

അതേസമയം നേതൃത്വം ഇതിന് ചെവികൊടുത്തിട്ടില്ല. പ്രവർത്തകരുടെ അഭിപ്രായം തന്നെയാണ് നേതൃത്വത്തിനുമുള്ളത്. എന്നാൽ പണ്ട് വീരനും പ്രേമചന്ദ്രനു മൊക്കെ മുന്നണി വിട്ടത് പോലെ സി പി‌ ഐയെ പറഞ്ഞയക്കാൻ സി പി എമ്മിന് മനസില്ല. സി പി ഐയുടെ ശക്തിയിലൊന്നും സി പി എമ്മിന് ഒരു വിശ്വാസവുമില്ല. സി പി ഐ നിതാന്ത ശത്രുവാണെന്ന് സി പി എം വിശ്വസിക്കുന്നു. എന്നാൽ അവരെ തിരസ്കരിക്കാൻ സി പി എം തയാറല്ല. സി പി ഐക്ക് സ്വന്തമായി പോകണമെങ്കിൽ പോകട്ടെ എന്ന് സി പി എം കരുതുന്നു.

കോടിയേരിയുടെ പിടിവാശി കാരണമാണ് സി പി എം കാനത്തോട് അനുനയത്തോടെ പെരുമാറുന്നത്. കാനവുമായി ഉടക്കാൻ പിണറായി തീരുമാനിച്ചപ്പോഴും പൊതുവേ അനുനയ നിലപാട് പിന്തുടരുന്ന കോടിയേരി പിണറായിയെ പിൻമാറ്റി. പിണറായിക്ക് കാനത്തെ കണ്ണെടുത്താൽ കണ്ടു കൂടാ. കാനത്തിന്റെ സകല കഥയും അറിയുന്നയാളാണ് പിണറായി. അങ്ങനെയുള്ള ഒരാൾക്ക് സി പി എമ്മിനെതിരെ സംസാരിക്കാൻ എന്താണ് യോഗ്യതയെന്ന് പാർട്ടി ചോദിക്കുന്നു. പാർട്ടിയെ തകർക്കാൻ നടക്കുന്ന മാധ്യമ പ്രവർത്തകരുമായി കാനം പുലർത്തുന്ന സ്നേഹ ബന്ധത്തിനെതിരാണ് സി പി എം. ഇത്തരം ആളുകൾ സി പി എമ്മിനെ തകർക്കുമെന്നും പാർട്ടി വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (13 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends