Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി പ്രതിയായതോടെ സിപിഎം കണ്ണൂർ ജില്ലാ നേത്യത്വം പ്രതിസന്ധിയിൽ

26 FEBRUARY 2018 12:54 PM IST
മലയാളി വാര്‍ത്ത

പാർട്ടി പറഞ്ഞതനുസരിച്ചാണ് ആകാശ് കൃത്യം നടത്തിയതെന്നും എന്നാൽ പാർട്ടി ആകാശിനെ തളളിയതിലുമാണ് പ്രവർത്തകർക്ക് പ്രതിഷേധം. സി പി എം പ്രവർത്തകരായ യുവാക്കളാണ് പാർട്ടിക്ക് എതിരായി മാറിയിരിക്കുന്നത്. ചെറുപ്പക്കാരനായ ആകാശിനെ പാർട്ടി ബലി കൊടുത്തു എന്നാണ് സി പി എമ്മുകാർ പറയുന്നത്.

പാർട്ടിയുടെ ചെറുപ്പം ഇല്ലതാകുന്നു എന്ന പ്രതിസന്ധിയിലാണ് പാർട്ടി. കൊലപാതകത്തിൽ ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും എങ്ങനെ പ്രവർത്തകരെ കണ്ടെത്തും എന്നാണ് പാർട്ടി ആശങ്കപ്പെടുന്നത്.

മുമ്പ് ഭരണം ഇല്ലാതിരുന്നപ്പോഴും കൊലപാതകത്തിൽ പെടുന്ന പ്രതികളായ സഖാക്കളെ പാർട്ടി രക്ഷിച്ചിട്ടുണ്ട്. ഇന്ന് ജില്ലാ നേത്യത്വം അറിഞ്ഞാണ് കൊലപാതകം നടത്തിയിരുന്നതെങ്കിൽ അന്ന് സംസ്ഥാന നേതൃത്വം അറിയുമായിരുന്നു. 2016ൽ 7 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോൾ 2017ൽ അത് രണ്ടെണ്ണമായി കുറഞ്ഞു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. വി എസിന് റ്റി പി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ഫെയ്സ് ബുക്കിൽ കുറിച്ചയാളാണ് ആകാശ്. അങ്ങനെ എഴുതാൻ ആകാശിന് ധൈര്യം നൽകിയത് കണ്ണൂരിലെ പാർട്ടി തന്നെയാണ്‌.

ഇങ്ങനെയൊക്കെയുള്ള പാർട്ടി ഇത്തരം ചാവേറുകളെ മുമ്പും സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ പലരും ജയിലിലാണ്. അവരെ കൃത്യത്തിന് നിയോഗിച്ചവരിൽ പലരും സമൂഹത്തിൽ മാന്യൻമാരായി ജീവിക്കുന്നു. പലരും മന്ത്രിമാരായി. പലരും വലിയ നേതാക്കളായി. തെറ്റ് ചെയ്തവർ ഇപ്പോഴും ജയിലറയിൽ കഴിയുന്നു. അത് എന്തിനു വേണ്ടിയാണെന്നാണ് യുവത്വം ചിന്തിക്കുന്നത്.

സർക്കാർ ഉണ്ടായിട്ടും സഹായിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സർക്കാർ ഇടപെട്ടിരുന്നെങ്കിൽ തങ്ങൾക്ക് രക്ഷപ്പെടാമായിരുന്നു എന്നും കരുതുന്നവരുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതിസന്ധിയിലാണ്. അദ്ദേഹത്തിന് പഴയതുപോലെ സംസ്ഥാന നേതൃത്വത്തിൽ സ്വാധീനമില്ല. കണ്ണൂരിൽ പാർട്ടിക്ക് പ്രതിസന്ധി യുണ്ടാക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ഇപ്പോഴും നേതാക്കൾ ആവശ്യപ്പെടാറുണ്ട്. കൊല്ലണ്ടവരെയും അടിക്കേണ്ടവരെയും പാർട്ടി പറഞ്ഞു കൊടുക്കും. അത്തരമൊരു കീഴ്വഴക്കമാണ് കണ്ണൂരിൽ നടക്കുന്നത്. ഷുഹൈബിനെ കൊന്നത് ജയരാജന് വേണ്ടിയാണെന്ന തരത്തിലാണ് പാർട്ടി പെരുമാറിയത്. ഇത്തരമൊരു പെരുമാറ്റം കണ്ണൂരിലെ നേതാക്കൾ പ്രതീക്ഷിച്ചില്ല.

കണ്ണൂരിൽ മാത്രമാണ് ഇത്തരമൊരു സവിശേഷ സാഹചര്യം നിലവിലുള്ളത്. അവരുടെ ആത്മാർത്ഥത തന്നെയാണ് അവർക്ക് വിനയായി തീർന്നിരിക്കുന്നത്. കൊല ചെയ്യുന്നവൻ കൊലയാളി എന്ന നിലയിൽ മാത്രമാണ് പാർട്ടി ഇവരെ കാണുന്നത്. അതു തന്നെയാണ് പ്രതിഷേധത്തിന്റെ യഥാർത്ഥ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (13 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends