Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു, തിരക്കില്‍പെട്ട് കുട്ടികളുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു

26 FEBRUARY 2018 11:55 AM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാനെ പനമ്പട്ടയക്ക് അടിച്ചു വീഴ്ത്തിയ ആന മൂന്ന് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരക്കില്‍ പെട്ട് കുട്ടികളുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.
ആനപ്പുറത്തിരുന്ന യുവാവിനെ ഫയര്‍ ഫോഴ്‌സ് സംഘം സാഹസികമായാണ് രക്ഷപെടുത്തിയത്. ഡോ.ശശിദേവ് മയക്കുവെടി വച്ചശേഷം ഫയര്‍ ഫോഴ്‌സിന്റെ കയറുപയോഗിച്ചാണ് ആനയെ തളച്ചത്. റ്റുമാനൂര്‍ ആറാട്ട് എതിരേപ്പിനെത്തിയ മാവേലിക്കര ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര മൈതാനത്ത് കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു സംഭവം. ആറാട്ട് എതിരേല്‍പിനായി ക്ഷേത്രത്തില്‍ നിന്നും പേരൂര്‍ കവലയിലേയ്ക്ക് പോകുന്നതിനിടയില്‍ തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തിയതോടെയാണ് ഗണപതി ഇടഞ്ഞത്. ഇതോടെ ആനകള്‍ ചിന്നം വിളിച്ചു. പാപ്പാന്മാര്‍ ഇടപെട്ട് രണ്ട് ആനകളെയും തന്ത്രപരമായി അകത്തി നിര്‍ത്തി.
എന്നാല്‍ കുത്തേറ്റ് വേദനയില്‍ കലി പൂണ്ടു നിന്നിരുന്ന ഗണപതി മൈതാനത്തെ വേലിക്കെട്ടിനടുത്ത് നിന്നും തിരിഞ്ഞോടി കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി പടര്‍ത്തുകയുമായിരുന്നു. ഒന്നാം പാപ്പാനെ താഴെ കിടന്ന വടിയെടുത്ത് അടിച്ചോടിച്ച ആന പുറത്തിരുന്ന യുവാവിനെ കുലുക്കിയിടാനും ശ്രമിച്ചു. അപകടം മനസിലാക്കിയ ഫയര്‍ഫോഴ്‌സ് സംഘം ഏണിയിലൂടെ കല്യാണമണ്ഡപത്തിന് മുകളില്‍ കയറി താഴോട്ട് വടം ഇട്ടു സാഹസികമായി യുവാവിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആനയുടെ ശ്രദ്ധ തെറ്റിച്ച് കല്യാണ മണ്ഡപത്തിന്റെ മുകളില്‍ നിന്നും ഇയാളെ ഗോവണിയിലൂടെ താഴെയിറക്കി. ആറാട്ടും ,കൊടിയിറക്കും കാണാന്‍ പതിനായിരങ്ങളാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയിരുന്നത്.

ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആറാട്ട് എതിരേല്‍പ് പേരൂര്‍കവലയില്‍ നിന്നും വൈകിയാണ് പുറപ്പെട്ടത്. ആറാട്ട് എതിരേല്‍പ് എത്തും മുമ്പ് ആനയെ മാറ്റേണ്ടതിനാല്‍ ഒരു മണിക്കൂറിനുശേഷം മയക്കം മാറാനുള്ള കുത്തിവെയ്പ് നല്‍കി. തുടര്‍ന്ന് അഞ്ചുമണിയോടെ വടത്തില്‍ കെട്ടിവലിച്ച് ആനയെ കല്യാണമണ്ഡപത്തില്‍ നിന്നും വെളിയിലിറക്കി.ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ കവാടത്തിലൂടെ പുറത്തിറക്കിയ ആനയെ ക്ഷേത്രത്തിന് വെളിയില്‍ തെക്കുഭാഗത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി തളച്ചു. ഈ സമയം ഏഴരപൊന്നാനകളുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളിപ്പ് മൈതാനിയില്‍ പ്രവേശിച്ചിരുന്നു. താമസിച്ചതിനാല്‍ പടിഞ്ഞാറെ ഗോപുരത്തിലുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കി.
തുടര്‍ന്ന് അധികം നില്‍ക്കാതെ തന്നെ എഴുന്നള്ളിപ്പ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ചു. കോട്ടയം ഫയര്‍ഫോഴ്‌സ് ഉദ്യാഗസ്ഥരായ അരുണ്‍,രതീഷ്,ദീപു, ഷിനോയി, അനന്ദു,െ്രെഡവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആന ഇടഞ്ഞപ്പോള്‍ ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ഡിവൈ.എസ്.പി സഖറിയാ മാത്യു, ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നന്നേ പണിപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (13 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends