ഷുഹൈബിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാമിരിക്കാന്‍ വരുന്നു... ശ്രീജിവിന്റെ കൊലപാതകത്തിന് പിന്നാലെ മറ്റൊരു വലിയ പ്രക്ഷോഭത്തിന് തലസ്ഥാനം സാക്ഷ്യം വഹിക്കും

യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സര്‍ക്കാരും സി.പി.എമ്മും കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി നിയമസഭയില്‍ തള്ളിയതോടെ നിരാഹാര സമരം നടത്തുമെന്ന മുന്നറിയിപ്പുമായി ഷുഹൈബിന്റെ കുടുംബം രംഗത്ത്. ബന്ധുക്കള്‍ ഉള്‍പ്പെടെ സമരത്തിന് തയ്യാറാണ്. പിതാവും സഹോദരിയുമാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിരാഹാരം കണ്ണൂരില്‍ വേണോ, അതോ സെക്രട്ടറിയേറ്റിന് മുന്നില്‍ വേണോ എന്ന കാര്യം കോണ്‍ഗ്രസുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാരം തുടരുകയാണ്.
സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് സുധാകരന്‍ ആരോപിച്ചു. ആദ്യം സി.ബി.ഐ അന്വേഷണത്തെ മന്ത്രി എ.കെ ബാലന്‍ ആദ്യം സ്വാഗതം ചെയ്‌തെങ്കിലും ഇപ്പോള്‍ മുഖ്യമന്ത്രി അതിനെ തള്ളിക്കളഞ്ഞത് നേതാക്കളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യസ്ഥിതി വഷളായെന്നും ആശുപത്രിയിലേക്ക് മാറണമെന്നും ഡോക്ടര്‍മാര്‍ കെ.സുധാകരോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഷുഹൈബിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒപ്പം ഷുഹൈബിനെ അക്രമിയാക്കി മുദ്രകുത്താനുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജയിലില്‍ വെച്ച് ഷുഹൈബിനെ വധിക്കാന്‍ ശ്രമിച്ചെന്നും ജയില്‍ ഡി.ജി.പി ഇടപെട്ടാണ് രക്ഷിച്ചതെന്നും ഉള്ള കെ.സുധാകരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























