Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

മധുവിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് വനത്തില്‍ പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നോ എന്ന് അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി

26 FEBRUARY 2018 01:46 PM IST
മലയാളി വാര്‍ത്ത

ആന്തരിക അവയവങ്ങള്‍ക്കും തലയുടെ പിന്‍ഭാഗത്തും ഏറ്റ മാരകമായ ക്ഷതം മൂലമാണ് പാലക്കാട്ട് അട്ടപ്പാടിയില്‍ മധു മരണപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മരണകാരണം ക്രൂരമായ മര്‍ദ്ദനമാണെന്ന് അന്വേഷണത്തില്‍ വെളിവായതിനാല്‍ കൊലപാതകം, പട്ടികജാതിപട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, വനനിയത്തിലെ വകുപ്പുകള്‍, ഐ.ടി. നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് അഗളി പൊലീസ് സ്‌റ്റേഷനില്‍ കേസ്സെടുത്തു. മണിക്കൂറുകള്‍ക്കകം കോയമ്പത്തൂര്‍, പാലക്കാട്, ചാവക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും 16 പ്രതികളെ അറസ്റ്റു ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. അഗളി ഡി.വൈ.എസ്.പി കേസിന്റെ അന്വേഷണം നടത്തിവരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കെങ്കിലും മധുവിന്റെ മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യവും പ്രതികള്‍ക്ക് അനുമതിയില്ലാതെ വനത്തില്‍ പ്രവേശിക്കാന്‍ കൂട്ടുനിന്നോയെന്നും അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ (വിജിലന്‍സ്) ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. മധുവിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപ പ്രത്യേക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തരമായി കുടുംബത്തിന് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനു പുറമെ എട്ടേകാല്‍ ലക്ഷം രൂപ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമവ്യവസ്ഥ അനുസരിച്ച് നല്‍കും. അതിന്റെ ആദ്യ ഗഡു നാലേകാല്‍ ലക്ഷം രൂപ മന്ത്രി എ.കെ. ബാലന്‍ കഴിഞ്ഞ ദിവസം കുടുംബത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ അവശേഷിക്കുന്ന തുക നല്‍കും.

ചിണ്ടക്കി ഊര് നിവാസിയായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മുക്കാലി ജംഗ്ഷനില്‍ പിടിച്ചുവച്ചിട്ടുണ്ടെന്ന വിവരം സംഭവ ദിവസം ഉച്ചയ്ക്ക് 2.15ഓടെ അഗളി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറും സംഘവും ഉടനെ മുക്കാലി ജംഗ്ഷനിലെത്തി. നാട്ടുകാര്‍ ചേര്‍ന്ന് ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ഇരുത്തിയിരുന്ന മധുവിനെ പോലീസ് ജീപ്പില്‍ കയറ്റി. അവശനായിരുന്ന മധുവിനെ വൈദ്യപരിശോധനയ്ക്കായി അഗളി സി.എച്ച്.സിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മധു ഛര്‍ദ്ദിക്കുകയും പോലീസ് ജീപ്പില്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. അഗളി സി.എച്ച്.സിയില്‍ എത്തിയപ്പോഴെക്കും മധു മരണപ്പെട്ടതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (13 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends