'നിങ്ങള്‍ ഇതിഹാസങ്ങള്‍ക്കും മുകളിലാണ്... നിങ്ങളുടെ അഭാവം എന്നും അനുഭവപ്പെടും... അവസാനമായി ആടിപ്പാടി വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കിയ ശ്രീദേവിയുടെ മരണം മോഹിതിനും താങ്ങാവുന്നതിനപ്പുറം...

അപ്രതീക്ഷിതമായുണ്ടായ ശ്രീദേവിയുടെ വിയോഗം താങ്ങാനാകാതെ കുടുംബം. ആരോഗ്യവതിയായി ഊര്‍സ്വലയായി അവസാന നിമിഷങ്ങളിലും കാണപ്പെട്ട ശ്രീദേവിയുടെ പെട്ടെന്നുള്ള മരണത്തില്‍ പകച്ചു പോയിരിക്കുകയാണ് കുടുംബം. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരി പുത്രന്‍ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കിയ ശ്രീദേവിയുടെ മരണം മോഹിതിനും ഏറെ സങ്കടമായി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രീയപ്പെട്ട ആന്റിക്ക് മോഹിത് ആദരാഞ്ജലികള്‍ നേര്‍ന്നത്. 'നിങ്ങള്‍ ഇതിഹാസങ്ങള്‍ക്കും മുകളിലാണ്, നിങ്ങളുടെ അഭാവം എന്നും അനുഭവപ്പെടും' എന്നായിരുന്നു കുറിപ്പ്.
ശ്രീദേവി മരിക്കുന്നതിന് കുറച്ച് സമയങ്ങൾക്ക് മുൻപ് ദുബായില്‍ നടന്ന വിവാഹ ചടങ്ങില്‍ ബോണി കപൂര്‍ കുടുംബത്തിലെ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു. മിക്കവരും തിരികെ നാട്ടിലേയ്ക്ക് തിരിച്ചെങ്കിലും സഹോദരിക്കൊപ്പം ശ്രീദേവി അവിടെ നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























