മൂന്നാറിനെ ഞെട്ടിച്ച അരുംകൊല; പിഞ്ചു കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് വെട്ടിനുറുക്കി... 1400-ലധികം ആളുകളെ ചോദ്യം ചെയ്ത കേസിൽ ഒരു വർഷത്തിന് ശേഷം പിടിയിലായത് മകൻ!

മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ് ക്രഷിലെ ആയ രാജഗുരു(42)വിനെ വെട്ടിക്കൊന്ന കേസില്‍ മകനും കൊലപാതകം മറയ്ക്കാന്‍ ഒത്താശ ചെയ്ത ഭര്‍ത്താവും അറസ്റ്റില്‍. രാജഗുരുവിന്റെ ഭര്‍ത്താവും മൂന്നാറില്‍ ടൂറിസ്റ്റ് ഗൈഡുമായ മണികുമാര്‍ (49), ഇളയമകന്‍ രാജ്കുമാര്‍(18) എന്നിവരാണ് അറസ്റ്റിലായത്.
2017 ഫെബ്രുവരി 14 നായിരുന്നു നാടിനെ നടുക്കിയ നിഷ്ഠൂര കൊലപാതകം നടന്നത്. ക്രഷിലെ ജോലിക്കിടെ നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മുമ്പിലാണു രാജ്കുമാര്‍ മാതാവിനെ വെട്ടിക്കൊന്നത്. രാജഗുരുവിന്റെ ശരീരത്തില്‍ ഒന്‍പത് വെട്ടുകളുണ്ടായിരുന്നു. ധൂര്‍ത്തടിക്കാന്‍ പണം നല്‍കാത്തതിലുള്ള െവെരാഗ്യമാണ് കഞ്ചാവ് ലഹരിക്കടിമയായ ഇയാളെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്. അരുംകൊലയ്ക്കുശേഷം രാജ്കുമാര്‍ വിവരം പിതാവിനെ ധരിപ്പിച്ചിരുന്നു. കൊലപാതകം സംബന്ധിച്ച് തെളിവു നശിപ്പിക്കാന്‍ പ്രതിയെ സഹായിച്ചതു മണികുമാറാണ്.
അതിനിടെ, കേസിന്റെ ഗതിതിരിച്ചു വിടുന്നതിനായി ഇവര്‍ തങ്ങളുമായി ശത്രുതയിലുള്ള അയല്‍വാസിയുടെ വീട്ടുമുറ്റത്ത് രാജഗുരുവിന്റെ മാല കൊണ്ടുചെന്നിട്ടു. മാല കണ്ടെത്തിയ അയല്‍വാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കേസിന്റെ ആരംഭം മുതല്‍ രാജ്കുമാറിനെ പോലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാതിരുന്നത് അറസ്റ്റ് െവെകിപ്പിച്ചു. രാജ്കുമാറും ഇയാളുടെ ഫോണും നിരീക്ഷണത്തിലായിരുന്നു.
സംഭവ സമയത്ത് മഞ്ഞുമൂടിക്കിടന്നതിനാലും ദൃക്‌സാക്ഷികള്‍ തിരിച്ചറിവാകാത്ത കുട്ടികളായതിനാലും പ്രതിയെ കണ്ടെത്തുന്നതിന് തടസമായി. കേസില്‍ അച്ഛനും മകനും താല്‍പര്യം കാണിക്കാതിരുന്നത് പോലീസിന്റെ സംശയം ബലപ്പെടുത്തി. എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 1400-ലധികം ആളുകളെ ചോദ്യം ചെയ്തിരുന്നു.
മൂന്നാര്‍ ഡിെവെ.എസ്.പി: എസ്. അഭിലാഷ്, സി.ഐ: സാം, എസ്.ഐ: ജോബി തോമസ്, എ.എസ്.ഐ: സജിമോന്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ്, സി.പി.ഒമാരായ സലിന്‍, വേണുഗോപാല്‍, സന്തോഷ്, അലക്‌സ്, ബേസില്‍ ഐസക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നു ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























