ഇടതു, വലതു മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്തി വേണ്ടത്ര സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ഊര്‍ജിത നീക്കം; അമിത് ഷായുടെ അടുത്തലക്ഷ്യം കേരളം

ത്രിപുരയ്ക്ക് പിന്നാലെ കേരളം പിടിക്കാന്‍ അമിത് ഷായുടെ തന്ത്രം. കേരളത്തിലെ ഇടതു, വലതു മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്താന്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബിജെപി ബന്ധപ്പെട്ടെന്നാണ് സൂചന. ഏതുവിധേനയെയും കേരളം പിടിക്കാനാണ് അമിത് ഷായുടെ പുതിയ നീക്കം. ബി.ജെ.പിയോട് ആഭിമുഖ്യമുളള വിരമിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ആണു നിയോഗിച്ചിരിക്കുന്നത്.
ബി.ജെ.പി.യുടെ അടിത്തറ വികസിപ്പിക്കുന്ന പദ്ധതികളൊരുക്കാന്‍ ഏജന്‍സിയിലെ രണ്ടു മലയാളികള്‍ അടക്കം പത്തോളം ഉദ്യോഗസ്ഥര്‍ രണ്ടു മാസമായി കേരളത്തിലുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെയാണ് സ്വകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തനം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഏജന്‍സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുമുന്നണികളും കേരളത്തില്‍ ബി.ജെ.പിയെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്നതാണ് വളര്‍ച്ചയ്ക്ക് പ്രധാന തടസമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതു മറികടക്കാനുള്ള പദ്ധതിക്കു രൂപം നല്‍കാനാവും ആദ്യശ്രമം.
ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെയാണ് പ്രധാനമായും ഉന്നം വെയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ബി.ജെ.പി. മുന്നണിയുടെ ഭാഗമാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ സ്വാധീനമുളള മറ്റു പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടാനുളള പദ്ധതിയാണു ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ചില െ്രെകസ്തവ സഭകളെയും ഒപ്പം നിര്‍ത്താനുളള നീക്കമുണ്ട്.
മേഘാലയയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് 70 കോടി രൂപയുടെ തീര്‍ഥാടന ടൂറിസം പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് ഗുണം ചെയ്‌തെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുളളത്. കേരളത്തില്‍ ഇരു മുന്നണികളും െ്രെകസ്തവ വിഭാഗങ്ങളില്‍ അപ്പോസ്‌തോലിക സഭകള്‍ക്ക് മാത്രമാണ് കാര്യമായ പരിഗണന നല്‍കുന്നത്. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കൊപ്പമുളള പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെ പാടെ അവഗണിക്കുകയാണ്. ഇത്തരം വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുളള പദ്ധതിയും ബി.ജെ.പി. തയാറാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























