Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരയിലിരുന്നുള്ള ആന്റണിയുടെ കരളുരുകുന്ന പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി... മൂന്നു മാസങ്ങള്‍ക്ക് ശേഷം ഓഖി ഒളിപ്പിച്ച അപ്പൻ തിരികെ എത്തി...

06 MARCH 2018 01:15 PM IST
മലയാളി വാര്‍ത്ത

ഓഖി'യില്‍ കാണാതായ ആന്റണിയുടെ പിതാവ് ശിലുവയ്യന്‍ (52) ദുരന്തത്തിന് മൂന്നു മാസം കഴിയുമ്പോൾ തിരികെ എത്തി. നാട്ടില്‍ ശിലുവയ്യന്‍ കാണാതായവരുടെ പട്ടികയിലായിരുന്നു. പ്രാര്‍ത്ഥനയോടെ പടമുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിതാവിനെ കാണാനില്ലാത്തതു കാട്ടി മകന്‍ ആന്റണി പോലീസുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു വിവരം നല്‍കിയിരുന്നു. എന്നാലും ആന്റണിക്കു പ്രതീക്ഷയുണ്ടായിരുന്നു.

ഓട്ടോറിക്ഷയില്‍ നാട്ടിലെത്തുമ്പോൾ തന്റെ ചിത്രം പതിച്ച ബോര്‍ഡുകള്‍ കണ്ടു ശിലുവയ്യന്‍ ഞെട്ടി. വീട്ടിലേക്കു കയറി എത്തുമ്പോൾ മകനെ കൂടാതെ സമീപവാസികളും ഒരു നിമിഷം അമ്പരന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ വീണ്ടും കടല്‍പണിക്കുതന്നെ ഇറങ്ങണം ശിലുവയ്യന്‍ പറയുന്നു. ഓഖി ദുരിതം വിതയ്ക്കും മുന്‍പേ നവംബര്‍ ആദ്യമാണ് അടിമലത്തുറ ജനിഹൗസില്‍ ശിലുവയ്യന്‍ വിഴിഞ്ഞം സ്വദേശികളായ എറ്റി, സ്റ്റാര്‍ലിന്‍, ബനാന്‍സ് എന്നിവര്‍ക്കൊപ്പം കാസര്‍കോട്ടു മല്‍സ്യബന്ധനത്തിനു പോയത്.

ദുരന്തമുണ്ടായ നവംബര്‍ 30നു കടലില്‍ ശക്തമായ കാറ്റുണ്ടായി. പന്തികേടു തോന്നി വല തിരികെയെടുത്തു കരയ്ക്കോടിയെത്തി. വിഴിഞ്ഞം സ്വദേശികളായ സഹതൊഴിലാളികള്‍ക്കു നാട്ടില്‍നിന്ന് അപകടത്തെക്കുറിച്ചു തുരുതുരെ ഫോണ്‍ വന്നുകൊണ്ടിരുന്നു. ബന്ധുക്കളുള്‍പ്പെടെയുള്ളവരെ കാണാതായ സംഭവമറിഞ്ഞു വിഴിഞ്ഞം സ്വദേശികള്‍ നാട്ടിലേക്കു തിരിച്ചു.

ഇവരുടെ മടങ്ങിവരവിനായി കാത്തു ശിലുവയ്യന്‍ കാസര്‍കോട്ടു തുടര്‍ന്നു. വെറുംകയ്യോടെ നാട്ടിലേക്കു മടങ്ങിയിട്ടു കാര്യമില്ലെന്നു ശിലുവയ്യനറിയാമായിരുന്നു. ഭാര്യ പനിയമ്മയുടെ അകാല വേര്‍പാടിനെത്തുടര്‍ന്ന് ഏകനായ മകന്‍ ആന്റണിയുടെ ഭാവി, കിടപ്പാടത്തിന്റെ പൂര്‍ത്തീകരണം അങ്ങനെ കുറേ ബാധ്യതകള്‍. ഒടുവില്‍ കാശു കടംവാങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നു ശിലുവയ്യന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (28 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (49 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends