ആലപ്പുഴയിൽ യുവതി നടുറോഡില്‍ പ്രസവിച്ചു

ബംഗാളി യുവതി ആലപ്പുഴയിലെ നടുറോഡില്‍ പ്രസവിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ബംഗാളി സ്വദേശിനിയായ സൊണാലി ബുദ്ധദേവ് (23) ജില്ലയിലെ ദ്വീപ് പഞ്ചായത്തായ പെരുമ്ബളം സൗത്ത് ജെട്ടി റോഡില്‍ വച്ച് പ്രസവിച്ചത്. വിവരമറിഞ്ഞെത്തിയ പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കീര്‍ത്തനയും നേഴ്സും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇരുവരെയും വൈക്കം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൊണാലി ബുദ്ധദേവ് കുടുംബസമേതം പെരുമ്ബളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വെളിയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. അമ്മയും കുഞ്ഞു സുഖം പ്രാപിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























