Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിസ്റ്റര്‍ അഭയയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

06 MARCH 2018 02:47 PM IST
മലയാളി വാര്‍ത്ത

സിസ്റ്റര്‍ അഭയയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി നാളത്തേക്ക് മാറ്റി. ഫാ.തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പുതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹര്‍ജിയിലാണ് നാളെ വിധി പറയുക. പ്രതികള്‍ ഏഴു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച വിധി പറയാന്‍ നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ ജനുവരി 22-ന് സി.ബി.ഐ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്. മൈക്കളിനെ കേസില്‍ നാലാം പ്രതിയാക്കാനാണ് കോടതി അനുമതി നല്‍കിയത്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ സി.ബി.ഐ കോടതി അനുമതി നല്‍കിയത്

ദുരൂഹമായ സാഹചര്യത്തില്‍ 1992 മാര്‍ച്ച് 17-നാണ് സിസ്റ്റര്‍ അഭയ കോട്ടയം പയസ് ടെന്റത് കോണ്‍വെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും, പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തിലാണ് എത്തിച്ചര്‍ന്നത്. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൃതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീവരാണ് കൊലപെടുത്തിയെന്ന കണ്ടെത്തി.
അഭയ കൊല്ലപ്പെടുന്നതിന് മുൻപ് പലപ്പോഴും ഫാദർ ജോസ് പുതൃക്കയിലും, ഫാദർ കോട്ടൂരും കോൺവെന്റിൽ എത്തിയിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സി.ബി.ഐ സംഘം കോടതിയെ അറിയിച്ചു. രാത്രികാലങ്ങളിൽ ഇരു വികാരിമാരും കോൺവെന്റിലെ മതിൽ ചാടിക്കടന്ന് സിസ്റ്റർ സെഫിയെ കാണാൻ എത്തിയിരുന്നതായും മൊഴിയുണ്ടെന്ന് സി.ബി.ഐ പറയുന്നു. പ്രതികള്‍ക്ക് സിസ്റ്റര്‍ സെഫിയുമായുളള അവിഹിത ബന്ധം അഭയ കണ്ടതാണ് കൊലപെടുത്താനുളള കാരണമായി സി.ബി.ഐ പറയുന്നത്.
ലോക്കൽ പൊലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പത് മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോർട്ട് നൽകി. എന്നാൽ,​ സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം 1993 മാർച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. മൂന്ന് തവണ അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ,​ കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാൽ, മൂന്ന് പ്രാവശ്യവും റിപ്പോർട്ട് തള്ളിയ കോടതി കേസിൽ തുടരന്വേഷണം നടത്താൻ സി.ബി.ഐയോട് നിർദ്ദേശിക്കുകയായിരുന്നു.
2009 ജൂലൈ 17-ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ ഒരോരോ കാരണങ്ങള്‍ ചൂണ്ടികാട്ടി വിചാരണ നീട്ടുകയായിരുന്നു. പിന്നീട് കോടതി സി.ബി.ഐക്കും, പ്രതിഭാഗത്തിനും അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് വിടുതല്‍ ഹര്‍ജിയില്‍മേല്‍ ഇപ്പോൾ വാദം നടക്കുന്നത്

മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു പത്തൊൻപത്കാരിയായ സിസ്റ്റർ അഭയ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (28 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (49 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends