അമ്മയ്ക്ക് നന്ദിയുമായി അവരുമെത്തി സ്ത്രീ വേഷത്തില്‍ ; ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ അപമാനിച്ച് മനോരമ

ആറ്റുകാലില്‍ പൊങ്കാല ഇടാന്‍ എത്തിയ ഭിന്നലിംഗക്കാരെ മനോരമ കളിയാക്കിയെന്ന് ആരോപണം. അമ്മയ്ക്ക് നന്ദിയുമായി അവരുമെത്തി സ്ത്രീ വേഷത്തില്‍ , അഞ്ച് പുരുഷന്‍മാര്‍ സ്ത്രീ വേഷത്തില്‍ പൊങ്കാലയിട്ടു... എന്ന തലകെട്ടോടെയാണ് ആറ്റുകാലില്‍ പൊങ്കാല ഇടാന്‍ എത്തിയ ഭിന്നലിംഗക്കാരുടെ ഫോട്ടോ നൽകി മനോരമ വാര്‍ത്ത നല്‍കിയത്. സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന കലാകാരനായ സുകു സ്ത്രീവേഷത്തില്‍ എത്തി പൊങ്കാലയിട്ട വാര്‍ത്തയ്ക്കൊപ്പം യഥാര്‍ത്ഥ ട്രാൻസ്ജെൻഡേഴ്സിനെയും ചേർക്കുകയായിരുന്നു. ഇതിനെതിരെയാണ് ട്രാൻസ്ജെൻഡറുകൽ രംഗത്ത് വന്നിരിക്കുന്നത്.
ടെലിവിഷന്‍ കോമഡി ഷോകളിലും മറ്റും സ്ത്രീ വേഷത്തില്‍ പരിപാടി അവതരിപ്പിക്കുന്ന സുകു ചിറിയന്‍കീഴ് സ്ത്രീവേഷം കെട്ടിയതിന്‍റെ 25ാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ നന്ദി സൂചകമായി സുഹൃത്തുക്കളുമൊത്ത് സ്ത്രീ വേഷത്തില്‍ പൊങ്കാലയിടാന്‍ എത്തിയിരുന്നു.
സുകു പൊങ്കാലയിടുന്ന വാര്‍ത്തയില്‍ യഥാര്‍ത്ഥ ട്രാന്‍സ്ജെന്‍റേഴ്സും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.മറ്റ് പത്രങ്ങള്‍ ട്രാന്‍സ്ജെന്‍റേഴ്സ് പൊങ്കാല ഇടാന്‍ എത്തി എന്ന് വാര്‍ത്ത കൊടുത്തപ്പോള്‍ ട്രാന്‍ജെന്‍ഡറുകളെ സ്ത്രീവേഷം കെട്ടി നടക്കുന്ന പുരുഷന്‍ എന്ന രീതിയിലാണ് മനോരമ ചിത്രീകരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























