പീഡിപ്പിക്കുന്നത് വൃദ്ധരെ, വൃദ്ധയെ തലയില്‍ തുണിയിട്ട് മൂടി,പീഡിപ്പിച്ച ശേഷം കിണറ്റിലെറിഞ്ഞു...വൃദ്ധരെ മാത്രം പീഡിപ്പിക്കുന്ന ഈ കാമവീരന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ

വയോധികയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി മറ്റൊരു വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി. പരുമല കോട്ടയ്ക്കമാലി കോളനിയില്‍ സബീര്‍ (30) ആണ് അറസ്റ്റിലായത്. 77 വയസുള്ള സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സ്ത്രീയെ ഏതാനും വര്‍ഷം മുന്‍പ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സബീര്‍ മൂന്നര വര്‍ഷം തടവ് അനുഭവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. വീടിനു വെളിയില്‍ വെള്ളമെടുക്കാനിറങ്ങിയ വയോധികയെ തലയില്‍ തുണിയിട്ട് മൂടി കയറിപ്പിടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പോലീസ് പിടിച്ചു.
കടപ്രമാന്നാര്‍ സ്വദേശിനിയായ റേച്ചലിനെ ബലാത്സംഗം ചെയ്ത് കൊന്ന് കിണറ്റിലെറിഞ്ഞ കേസില്‍ പ്രതിയാണ് സബീര്‍. അടുത്തയാഴ്ച ഈ കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയാണ്. പിടിച്ചുപറിയടക്കമുള്ള നിരവധി കേസുകളിലും സബീര്‍ പ്രതിയാണ്. പുളിക്കീഴ് സബ് ഇന്‍സ്‌പെക്ടര്‍ മോഹനബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























