Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാലയിൽ വൻ തീപിടിത്തം... ആക്രിക്കടയുടെ ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കൾ അരമണിക്കൂറിനുള്ളിൽ പൂർണ്ണമായും കത്തിയമർന്നു... സംഭവിച്ചത് ലക്ഷങ്ങളുടെ നാശനഷ്‌ടം

07 MARCH 2018 07:55 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ചാല മാർക്കറ്റിൽ  രാത്രി വൻ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാല പുതിയ ബൈപ്പാസ് റോഡിലെ ദേവിക ഗാർഡൻസിന് സമീപമുള്ള റോഡിൽ എസ്.കെ.പി.ടിമ്പേഴ്സിന് സമീപമുള്ള ആക്രിക്കടയിൽ തീപിടിത്തമുണ്ടായത്.

പ്ളാസ്റ്റിക്കും പാഴ്വസ്തുക്കളും കൂട്ടിയിട്ടിരുന്ന ആക്രിക്കടയുടെ ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കൾ അരമണിക്കൂറിനുള്ളിൽ പൂർണ്ണമായും കത്തിയമർന്നു. സംഭവമറിഞ്ഞ് നഗരത്തിലെ ഫയർ ഫോഴ്സ് കുതിച്ചെത്തിയപ്പോഴേക്കും ആക്രിസാധനങ്ങളുടെ അടുത്തുള്ള ടിമ്പർ സ്ഥാപനത്തിലേക്കും തീപടരുകയായിരുന്നു. പനവിള, ചാക്ക ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ആറോളം ഫയർ എൻജിനുകൾ എത്തിയെങ്കിലും ഫർണീച്ചർ വസ്തുക്കളും പഴയ വസ്തുക്കളും കുന്നുകൂടി കിടക്കുന്നതിനാൽ തീ നിയന്ത്രിക്കാനായില്ല.

പിന്നീട് നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സുകൾ കൂടി എത്തിയാണ് തീ സമീപങ്ങളിലേക്ക് പടരുന്നത് തടയാനായത്. ഇതിന് പിന്നിലുള്ള വീടുകളിലും സമീപത്തെ ഷോപ്പുകളിലും ഉടനടി പോലീസ് മുന്നറിയിപ്പ് നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.എട്ടോളം ഫയർ ഫോഴ്സ് എൻജിനുകൾ ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്. ചാലയിലെ എസ്.കെ. പി.ഫർണീച്ചർ, ടിമ്പേഴ്സ് എന്നിവയും മറ്റ് ഫർണീച്ചർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ചാല - മണക്കാട് ബൈപ്പാസ് റോഡിലാണ് തീപിടിത്തമുണ്ടായത്.

വിവിധ തരത്തിലുള്ള ആക്രിസാധനങ്ങൾ ചാക്കുകളിലും ടർപ്പായകളിലും പൊതിഞ്ഞിട്ടിരിക്കുകയും മറ്റ് ഒട്ടേറെ വസ്തുക്കൾ കുന്നുകൂട്ടിയിട്ടിരിക്കുകയും ചെയ്ത ഭാഗത്താണ് തീ ആളിപടർന്നത്. പൊലീസും നാട്ടുകാരും ചേർന്ന് സമീപത്തെ വീടുകളിലും കടകളിലും ഉറങ്ങിയിരുന്നവരെയെല്ലാം വിളിച്ചുണർത്തി വീടിന് പുറത്തെത്തിച്ച് അപകടസാധ്യത ഒഴിവാക്കി. തമിഴ്നാട് സ്വദേശി എസ്.പി.എന്നറിയപ്പെടുന്നയാളുടേതാണ് ആക്രികടയും ഗോഡൗണും.

എന്തെല്ലാം തരത്തിലുള്ള വസ്തുക്കളാണ് ഉള്ളതെന്ന് അറിയാതത്തിനാൽ വെള്ളം പമ്പ് ചെയ്താണ് തീയണയ്ക്കാൻ ശ്രമിച്ചത്. ചുറ്റുപാടുകളിലും വെള്ളം തെറിപ്പിച്ച് തീ ആളിപടരുന്നത് തടയാൻ തന്നെ മണിക്കൂറുകളെടുത്തു. അപ്പോഴേക്കും ആക്രിപറമ്പിന്റെ പിൻവശത്തേക്ക് തീ പടരുകയായിരുന്നു. ഇത് ആശങ്ക പടർത്തി.പൊലീസും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രിക്കാൻ ശ്രമിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (27 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (48 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends