തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത ആൾ പിടിയില്‍ ; ഇയാൾ ബിജെപി പ്രവർത്തകനെന്ന് ആരോപണം

കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഒരാൾ പിടിയില്‍. പരി യാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ ആണ് പിടിയിലായത്. ഇയാൾ ബി ജെ പിയുടെ സി. പൊയില്‍ മേഖലയിലെ സജീവ പ്രവര്‍ത്തകനാണെന്നാണ് ആരോപണം.
ഇന്ന് രാവിലെ ആണ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെ ആക്രമണം നടന്നത്. നിരവധിയാളുകള്‍ നോക്കിനില്‍ക്കവെ ഇയാൾ പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയായിരുന്നു.
https://www.facebook.com/Malayalivartha

























