Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

സഭയും സി പി എമ്മും കൈകോർക്കും; കേരള ഹൈക്കോടതിക്കെതിരെ സി പി എമ്മിൽ അമർഷം പുകയുന്നു

08 MARCH 2018 03:49 PM IST
മലയാളി വാര്‍ത്ത

കേരള ഹൈക്കോടതിക്കെതിരെ സി പി എമ്മിൽ അമർഷം പുകയുന്നു. ഇക്കാര്യത്തിൽ സി പി എമ്മിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ സഭയും രംഗത്തെത്തി. ഇത് ചിലപ്പോൾ ഒരു രാഷ്ട്രീയ പ്രണയമായി പൂത്തുലയാനുള്ള സാധ്യത ഏറെയാണ്. സീറോ മലബാർ സഭാംഗമായ കെ.എം.മാണിയുടെ കേരള കോൺഗ്രസ് ഇതിനകം സി പി എമ്മിനോട് ആഭിമുഖ്യം വ്യക്തമാക്കി കഴിഞ്ഞു.

കണ്ണൂരിലെ ഷുഹൈബ് വധവും മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ വിധിയുമാണ് തികച്ചും അപ്രതീക്ഷിതമായി ഇരുവിഭാഗങ്ങളെയും ഒരുമിപ്പിച്ചിരിക്കുന്നത്. ഷുഹൈബ് വധത്തിൽ കേരള ഹൈക്കോടതി സർക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ പ്രഹരമാണ് സർക്കാരിന് ലഭിച്ചത്. സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇതേ ഹൈക്കോടതിയും ഇതേ ജഡ്ജിയും പറഞ്ഞ ചില വാചകങ്ങളാണ് അന്നത്തെ ധനമന്ത്രി കെ എം മാണിയെ കൊണ്ട് മന്ത്രിസ്ഥാനം രാജിവയ്പിച്ചത്. അൽപത് വർഷത്തെ നിയമസഭാ പരിചയമുള്ള മാണിയുടെ എല്ലാ നേട്ടങ്ങളും വിസ്മരിച്ചു കൊണ്ടാണ് സീസറിന്റെ ഭാര്യയെ കൂട്ടുപിടിച്ച് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി മാണിയെ പുറത്താക്കിയത്.

അന്ന് കേരള ഹൈക്കോടതിയും ജഡ്ജിയും സി പി എമ്മിന്റെ തമ്പുരാൻ കർത്താവായിരുന്നു. കാലം മൂന്ന് വർഷത്തിനുള്ളിൽ തിരിച്ചടിച്ചു. അതേ ജഡ്ജി സർക്കാരിലെ പ്രമാണിമാരെ കൊലപാതകത്തിലെ ഗൂഢാലോചനക്കാരാക്കി. ഇപ്പോൾ സി പി എമ്മിന് ജഡ്ജിയും കോടതിയും മോശം. കോടതിയുടെ നിലപാടിനെ കുറിച്ച് സഖാക്കൾക്ക് അമർഷം പുകയുന്നു.

അതായത് സ്വന്തം കാര്യം പറയുമ്പോൾ ജഡ്ജി കൊള്ളാം. പൊല്ലാ കാര്യം പറയുമ്പോൾ ജഡ്ജി മോശം. മാണിക്കെതിരെ ജഡ്ജി പറഞ്ഞ വാചകങ്ങൾ കേട്ട് മാണിയുടെ വണ്ടി തടഞ്ഞവർ ഇന്ന് മാളത്തിൽ ഒളിച്ചിരിക്കന്നു.

ഹൈക്കോടതി ഇത്തരം വിമാശനങ്ങൾ സാധാരണ ചെവി കൊള്ളാറില്ല. അവർക്ക് മുമ്പിൽ വിധിന്യായങ്ങൾ മാത്രമാണുള്ളത്. വിധി പാസാക്കി കഴിഞ്ഞ് വരുന്ന വെടിക്കെട്ടുകൾ അവർ ചെവി കൊള്ളാറില്ല. മുഖ്യമന്ത്രിയും സി പി എം ജില്ലാ സെക്രട്ടറിയും ഹൈക്കോടതിക്കെതിരെ രംഗത്തെത്തി. കോടതി ഉത്തരവുകൾ തങ്ങൾ ശ്രദ്ധിക്കാറില്ലെന്നാണ് ഇവരുടെ വാദം. ഏതായാലും സർക്കാരും പാർട്ടിയും പ്രതിസന്ധി.

മാർ ആലഞ്ചേരിക്കെതിരായ കോടതി വിമർശനം സി പി എമ്മിനെ പോലുള്ള പ്രതിസന്ധിയിലാണ് സഭയെ കൊണ്ട് എത്തിച്ചത്. സഭ ഹൈക്കോടതിക്കെതിരെ പരസ്യമായി രംഗത്തെത്തി. തങ്ങൾ കോടതിയെ അനുസരിക്കില്ലെന്ന് വൈദികർ തുറന്നു പറഞ്ഞു. തങ്ങൾക്ക് കാനോൻ നിയമമാണ് ബാധകമെന്നാന്ന് അവരുടെ കണ്ടെത്തൽ. കോടതിയുടെ ക്രമസമാധാനം തങ്ങൾക്ക് മേൽ ചുമത്തേണ്ടെന്നും അവർ തുറന്നടിച്ചു. സി പി എമ്മും സഭയും ഒരുമിച്ചാൽ കേരളത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (4 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (11 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (16 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (40 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (48 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (59 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (6 hours ago)

Malayali Vartha Recommends