ഭീഷണിയും ബാധ്യതയും കൂടിയപ്പോൾ തട്ടാൻ പ്ലാനിട്ടു... വീപ്പയ്ക്കുള്ളിലെ ശകുന്തളയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ പുറത്തവരുന്നത് അവിശ്വസനീയമായ നാടകീയതകൾ...

ഭര്‍ത്താവ് ദാമോദരന്‍, മക്കളായ അശ്വതി, പ്രമോദ് എന്നിവരുമായി ഒന്നിച്ച് താമസിച്ചു വരവേ ദാമോദരന്‍ രാഷ്ട്രീയ കൊലക്കേസില്‍പ്പെട്ട് ജയിലിലായി. മകള്‍ അയല്‍വാസിയുമായി വിവാഹം കഴിച്ചു. ജയിലില്‍ നിന്നുവന്ന ദാമോദരനും ശകുന്തളയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. തുടര്‍ന്ന് ശകുന്തള വാടകയ്ക്ക് മാറിത്താമസിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന മകന്‍ പ്രമോദ് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ അശ്വതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉദയംപേരൂര്‍ സ്റ്റേഷനില്‍ പരാതി കൊടുത്തു. പിന്നീട് ഇവരെ ഡല്‍ഹിയില്‍ കണ്ടെത്തി തിരികെ കൊണ്ടുവന്നെങ്കിലും അശ്വതിയും ഭര്‍ത്താവും വിവാഹമോചനം നേടി.
കുമ്പളത്ത് പ്ലാസ്റ്റിക് വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മകള്‍ക്ക് കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്തത്. പ്രതി മകളുടെ കാമുകനാണെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അശ്വതിയില്‍ നിന്നും കൂടുതല്‍ വ്യക്തതയോടെ വിവരങ്ങള്‍ കിട്ടാന്‍ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിച്ചു. ജില്ലാ ജന്തുദ്രോഹ നിവാരണ സമിതി ഇന്‍സ്‌പെക്ടറായിരുന്നു സജിത്ത്. മരിച്ച സജിത്തിന്റെ മൊെബെല്‍ ഫോണുകളിലൊന്ന് അശ്വതിയുടെ പക്കല്‍നിന്നു കണ്ടെടുത്തിരുന്നു.
കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ...
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അശ്വതിക്കൊപ്പമായിരുന്നു വിവാഹിതനായ സജിത്തിന്റെ താമസം. അതിനിടെ, അപകടത്തില്‍ പരുക്കേറ്റ ശകുന്തള മകള്‍ക്കൊപ്പം താമസിക്കാനെത്തി. സജിത്തും അശ്വതിയും തമ്മിലുള്ള ബന്ധം സജിത്തിന്റെ വീട്ടില്‍ അറിയിക്കുമെന്ന് ശകുന്തള പലപ്പോഴും പറഞ്ഞിരുന്നു. ഇതിനിടെ ശകുന്തളയ്ക്ക് ചിക്കന്‍പോക്സും വന്നു. ഇതോടെ ഇവര്‍ സജിത്തിന് ബാദ്ധ്യതയായി മാറി. ഭീഷണിയും ബാധ്യതയും കൂടിയായപ്പോള്‍ ശകുന്തളയെ വക വരുത്താന്‍ സജിത്ത് തീരുമാനിച്ചു.
അയല്‍വാസികളോട് ശകുന്തളയെ കോട്ടയത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞതിനു ശേഷം സജിത്ത് അശ്വതിയെയും കുട്ടികളെയും ഒരു ഹോട്ടലിലേക്ക് മാറ്റി. എരുവേലിയിലുള്ള വാടക വീട്ടില്‍ തനിച്ചായ ശകുന്തളയെ കൊലപ്പെടുത്തിയ ശേഷം ജഡം വീട്ടില്‍ സൂക്ഷിച്ചു. കൂട്ടുകാരനായ ഓട്ടോക്കാരനോട് വീട്ടില്‍ വെള്ളം പിടിച്ചുവെയ്ക്കാനായി വീപ്പ വേണമെന്ന് പറഞ്ഞു. ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് അടച്ച് ഉറപ്പാക്കി വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു.
വീപ്പ ഉപേക്ഷിക്കുന്നതിന് അഞ്ചുപേരെ ഏര്‍പ്പാടാക്കി. വീപ്പയ്ക്കുള്ളില്‍ മൃഗങ്ങളുടെ അസ്ഥികളും തലയോട്ടികളുമാണെന്ന് ബോധ്യപ്പെടുത്തി. ഇറിഡിയം ഉണ്ടാക്കാന്‍ ആന്ധ്രയില്‍ നിന്ന് ഒരാളെ കൊണ്ടു വന്നിരുന്നുവെന്നും എന്നാല്‍, അത് പരാജയപ്പെട്ടുെവന്നും അവശിഷ്ടങ്ങള്‍ വീപ്പയ്ക്കുള്ളിലാണെന്നും പറഞ്ഞു. ഏതെങ്കിലും വെള്ളമുള്ള സ്ഥലത്ത് വീപ്പ ഉപേക്ഷിക്കണമെന്നും ആയതിന് പറ്റിയ സ്ഥലം കുമ്പളത്തിന് സമീപമാണെന്ന് നിശ്ചയിക്കുകയുമായിരുന്നു.
മൃതദേഹം ഉപേക്ഷിച്ചശേഷം എരുവേലിയിലുള്ള വീട് ഉപേക്ഷിച്ച് സജിത്ത് കുരീക്കാട് കണിയാമല എന്ന സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്ത് അശ്വതിയെയും കുട്ടികളെയും അവിടെയാക്കി. ആ വീട്ടില്‍ സജിത്ത് സ്ഥിരമായി വന്നുപോകുകയും ചെയ്തു. ഇതിനിടയിലാണ് മൃതദേഹം തള്ളിയിരുന്ന ഒഴിഞ്ഞ പറമ്പില്‍ മണ്ണുമാന്തി ഉപയോഗിച്ച് ജോലികള്‍ ചെയ്തത്. അപ്പോള്‍ കണ്ടെത്തിയ വീപ്പ പണിക്കാര്‍ കരയില്‍ എടുത്തിട്ടു. വീപ്പയുടെ കോണ്‍ക്രീറ്റ് പൊട്ടിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ വീപ്പ വിശദമായി പരിശോധിച്ചു. ജനുവരി എട്ടിന് വീപ്പയ്ക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടമാണെന്ന് വ്യക്തമായി. പിറ്റെ ദിവസം സജിത്ത് ആത്മഹത്യ ചെയ്തു. അന്വേഷണം തന്നിലേക്കെത്തും എന്ന് മനസിലാക്കിയായിരുന്നു ഇത്.
ചോദ്യം ചെയ്യലിനിടയില്‍ അശ്വതി നല്‍കിയ മൊഴികളിലെ വൈരുധ്യം സംശയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നോ എന്നു വ്യക്തമാക്കാനാണ് നുണ പരിശോധന. വീപ്പ കായലില്‍ തള്ളാന്‍ സഹായിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹം ഉദയംപേരൂര്‍ മാവട ദാമോദരന്റെ ഭാര്യ ശകുന്തളയുടെതാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ജനുവരി എട്ടിനാണു കുമ്പളം പാം ഫൈബറിന്റെ ഒഴിഞ്ഞ പറമ്പില്‍ കിടന്ന പ്ലാസ്റ്റിക്ക് വീപ്പ പൊളിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയത്.
വീപ്പ കണ്ടെത്തിയതിന്റെ പിറ്റേന്ന് ഏരൂരിലെ വീട്ടില്‍ ശകുന്തളയുടെ മകള്‍ അശ്വതിയുടെ കാമുകന്‍ സജിത്തിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിരുന്നു. തൃക്കാക്കര എ.സി.പി. ഷംസിന്റെ മേല്‍നോട്ടത്തില്‍ സൗത്ത് സി.ഐ. സിബി ടോമാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ. തിലകരാജ്, എ.എസ്.ഐമാരായ വിനായകന്‍, ശിവന്‍കുട്ടി, സി.പി.ഒ. അനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha