ഇനി റേഷൻ കടകളിൽ സ്വന്തം ഇഷ്ടംപോലെ ചെയ്യാമെന്ന് വിചാരിച്ചാൽ നടക്കില്ല... പുതിയ നിയമങ്ങളുമായി സർക്കാർ

ഇനി റേഷൻ കടകളിൽ സ്വന്തം ഇഷ്ടംപോലെ ചെയ്യാമെന്ന് വിചാരിച്ചാൽ നടക്കില്ല. പുതിയ നിയമങ്ങളുമായി സർക്കാർ. അനുവദിച്ചിരിക്കുന്ന തൂക്കത്തില്‍ ഇഷ്ടമുള്ള അരി വാങ്ങുന്നതും അവസാനിക്കും. അനുവദിച്ചിരിക്കുന്ന അരി കുത്തരിയോ, ചാക്കരിയോ, പച്ചരിയോ ഏതാണോ അതു വാങ്ങേണ്ടി വരും. അനുവദനീയമായതില്‍ ഒരു കിലോ പോലും അധികമായി നല്‍കാന്‍ റേഷന്‍ വ്യാപാരികള്‍ക്കും കഴിയാതെ വരും. മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നു കൃത്യമായ അളവ് ലഭിച്ചില്ലെങ്കില്‍ വ്യാപാരികള്‍ പെടും.
രാവിലെ എട്ടു മുതല്‍12 വരെയും, വൈകിട്ടു നാലു മുതല്‍ എട്ടുവരെയും എന്ന കൃത്യസമയത്തില്‍ മാത്രമായിരിക്കും റേഷന്‍ കടകളില്‍ നിന്നു സാധനം ലഭിക്കുക. നിലവില്‍ മിക്കയിടങ്ങളിലും പകല്‍ മുഴുവന്‍ സമയവും രാത്രി അല്‍പ്പം െവെകിയാലും റേഷന്‍ സാധനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഈ സമയത്തു തുറക്കാതിരുന്നവര്‍ക്കു തിരിച്ചടിയുമാകും ഇ- പോസ് യന്ത്രങ്ങള്‍.
രണ്ടു സിം ഇടാവുന്ന ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള യന്ത്രം ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പൂര്‍ണമായി പ്രവര്‍ത്തിപഥത്തില്‍ എത്തിക്കാന്‍ കഴിയുമോയെന്നതും വ്യാപാരികള്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. ഏപ്രില്‍ ആദ്യവാരം മുതല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കടയിലെത്തി വിരലടയാളം പതിപ്പിക്കണം. റേഷന്‍ കാര്‍ഡില്‍ പേരുള്ള ആധാര്‍ കാര്‍ഡുമായി പേരു ബന്ധിപ്പിച്ചവര്‍ എത്തിയാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭിക്കൂ.
റേഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍ മുഴുവന്‍ ഇല്ലാതാക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്ന ഇ-പോസ് യന്ത്രങ്ങള്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്നതോടെയാണു റേഷന്‍ വാങ്ങാന്‍ വിരലടയാളം പതിപ്പിക്കേണ്ടിവരിക.ഭക്ഷ്യ-സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായാണു ഇ- പോസ് യന്ത്രങ്ങള്‍ കടകളില്‍ സ്ഥാപിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിലെ 60 കടകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ശേഷമാണു കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഏപ്രില്‍ 15നു മുമ്പായി യന്ത്രം സ്ഥാപിക്കുന്നത്.
യന്ത്രം സ്ഥാപിച്ചു കഴിഞ്ഞാല്‍ ആധാറുമായി പേരു ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ റേഷന്‍ വാങ്ങാനാകൂ. കാര്‍ഡുടമയോ പേരു ചേര്‍ത്തിട്ടുള്ളതോ ആയ അംഗങ്ങള്‍ക്കു റേഷന്‍ കടയിലെത്തി വാങ്ങാം. ഇതുവരെ ജില്ലയില്‍ 82 ശതമാനം ആളുകള്‍ മാത്രമാണു ജില്ലയില്‍ ആധാറുമായി പേര് ബന്ധിപ്പിച്ചിട്ടുള്ളൂ. മറ്റൊരാളുടെ പേരിലുള്ള കാര്‍ഡുമായി എത്തി റേഷന്‍ വാങ്ങുന്ന പ്രവണതയും ഇതോടെ അവസാനിക്കും.
ജില്ലയിലെ 989 റേഷന്‍ കടകളിലേക്കുള്ള ഇ- പോസ് യന്ത്രങ്ങള്‍ വിതരണത്തിനു തയാറായി. ഭൂരിഭാഗം കടകളിലേക്കുമുള്ള വിതരണവും പൂര്‍ത്തിയായി. യന്ത്രം വിതരണത്തിനു മുന്നോടിയായുള്ള ക്ലാസുകളും ബോധവത്കരണവും നടത്തിക്കഴിഞ്ഞു. അതേസമയം, വേതനം, സ്‌റ്റോക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്കു ഇതുവരെയും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ ചില വ്യാപാരികള്‍ യന്ത്രങ്ങള്‍ വാങ്ങാന്‍ ആദ്യ ഘട്ടത്തില്‍ മടിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ 'വിഷന്‍ടെക്' എന്ന കമ്പനിയാണു യന്ത്രങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഇവിടെ, നിന്നുള്ള ജീവനക്കാര്‍ പരിശീലനം നല്‍കാന്‍ ജില്ലയിലെത്തിയിരുന്നു. യന്ത്രംവഴി റേഷന്‍ വാങ്ങുന്നതോടെ ഭക്ഷ്യസാധനങ്ങളുടെ അളവ്,വിതരണകേന്ദ്രത്തിലെ സ്‌റ്റോക്ക് എന്നിവ ഉടന്‍ സെപ്ലെകോ കേന്ദ്രത്തിലെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. സ്‌റ്റോക്ക് ബാക്കിയുണ്ടെന്നു മനസിലാക്കിയാല്‍ അടുത്ത മാസം അതിന്റെ ബാക്കി അളവിലുള്ള ഉത്പന്നമേ റേഷന്‍ കടകളില്‍ എത്തിയ്ക്കൂ.
https://www.facebook.com/Malayalivartha