മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ ഇതറിഞ്ഞില്ലെങ്കില്‍ പെട്ടുപോകും...

ഈ മാസം 20 ന് പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ വളരെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. വിസ ക്യാന്‍സല്‍ ചെയ്യാനുള്ളവര്‍ നാല് മണിക്കൂറ് മുന്‍പും എത്തണം.യാത്രക്കാരെ സുഗമമായി കൈകാര്യം ചെയ്യുന്നതിനും വിമാനങ്ങള്‍ക്ക് സമയനിഷ്ട പാലിക്കുന്നതിനും വേണ്ടിയാണ് നിര്‍ദ്ദേശമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഈ പുതിയ വിമാനത്താവള ടെര്‍മിനല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുമെന്ന് ഒമാന്‍ അധികൃതര്‍ പറഞ്ഞു. നിലവിലെ ടെര്‍മിനലില്‍ നിന്നും എല്ലാ സര്‍വീസുകളും അന്നുമുതല്‍ പുതിയ ടെര്‍മിനലില്‍ ആയിരിക്കും. ചെലവ് കുറഞ്ഞ വിമാന സര്‍വീസുകളായിരിക്കും മാര്‍ച്ച് 20 മുതല്‍ നടക്കുക. പുതിയ ടെര്‍മിനലിന് പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
നാല് ഘട്ടങ്ങളിലെ നവീകരണം പൂര്‍ത്തിയാവുമ്പോള്‍ ഇത് 48 ദശലക്ഷമായി ഉയരും. കൂടാതെ എയര്‍ബസ് എ 380, ബോയിങ് 747 തുടങ്ങിയ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യവും പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha