ടി ടി വി ദിനകരന്റെ പുതിയ പാര്‍ട്ടി: 'അമ്മ മക്കള്‍ മുന്നേറ്റ കഴകം'

എ.ഐ.എ.ഡി.എം.കെയുമായി തെറ്റിപ്പിരിഞ്ഞ ശശികല പക്ഷം നേതാവ് ടി ടി വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മധുരയില്‍ ആയിരകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പുതിയ പാര്‍ട്ടിയുടെ പേര് ദിനകരന്‍ പ്രഖ്യാപിച്ചത്. രണ്ടില ചിഹ്നത്തിനായി നിയമ പോരാട്ടം നടത്തും, അത് വരെ പ്രഷര്‍ കുക്കറായിരിക്കും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ചിഹ്നമെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാര്‍ട്ടിയുടെ കൊടിയും ചടങ്ങില്‍ പുറത്തിറക്കിയിട്ടുണ്ട്.
ജയലളിതയുടെ മരണ ശേഷം എ.ഐ.ഡി.എം.കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. മുഖ്യമന്ത്രി പളനി സ്വാമിയും ഒ.പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നല്‍കുന്ന വിമത പക്ഷവും എന്നിങ്ങനെയായിരുന്നു പാര്‍ട്ടി പിളര്‍ന്നത്.
എ,ഐ.എ.ഡി.എം കെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഒ പി എസ്- ഇ പി എസ് പക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു ശശികല പക്ഷത്തിനു നല്‍കിയത്. ഇതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ടി ടി വി ദിനകരന്‍ രംഗത്ത് എത്തിയിരുന്നത്.
ജയലളിതയുടെ മരണശേഷം അവരുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്‍ ഔദ്യോഗിക പക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. കുക്കര്‍ ചിഹ്നത്തിലായിരുന്നു ദിനകരന്‍ മത്സരിച്ചിരുന്നത്.
https://www.facebook.com/Malayalivartha