Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇനി പേടിക്കേണ്ട കേട്ടോ... പൊന്നോമനയെ കാണാന്‍ കെ.കെ. ശൈലജ ടീച്ചറെത്തി

17 MARCH 2018 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തമിഴ്‌നാട് ജയലളിത മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം വള്ളക്കടവ് സ്വദേശികള്‍ വിലയ്ക്ക് വാങ്ങുകയും പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും ചെയ്ത മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാന്‍ ആരോഗ്യ സമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തി.

വള്ളക്കടവ് സ്വദേശികളുടെ വീട്ടില്‍ നിന്നും സംശയകരമായി കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പരായ തണല്‍ 1517ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഈ പരാതിയെ തുടര്‍ന്ന് തണല്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ ഏറ്റെടുത്തത്. കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതിയ്ക്ക് നല്‍കി ഉത്തരവാവുകയും ചെയ്തു.

പണം നല്‍കിയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ദമ്പതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇടനിലക്കാരുടെ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ദമ്പതിമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ നിയമവിരുദ്ധമായ ദത്തെടുക്കല്‍, കുട്ടിയെ തട്ടികൊണ്ടു പോകല്‍, കുട്ടിയെ വില്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ജനിച്ച് 2 ദിവസം മാത്രം കഴിഞ്ഞപ്പോഴാണ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ നിന്നും ഇടനിലക്കാര്‍ വഴി ഈ കുട്ടിയെ ഇവര്‍ക്ക് കൈമാറിയത്. ഇതിനെ സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന പോലീസ് മേധാവിയ്ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും വലിയതുറ പോലീസിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് പല ഭാഗത്തും കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ ഉണ്ടെന്നറിയുന്നത് ഉത്കണ്ഠാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങള്‍, വസ്ഥുവോ കളിപ്പാട്ടമോ പോലെ വാങ്ങാവുന്ന ഒന്നല്ല. കുട്ടികളെ ദ്രോഹിക്കാനും ദുരുപയോഗം ചെയ്യാനുമാണ് ബഹുഭൂരിപക്ഷവും വിലയ്ക്ക് വാങ്ങുന്നത്. അതിനാല്‍ തന്നെ ഇത് അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതാണ്. രാജ്യത്ത് ദത്തെടുക്കല്‍ സംബന്ധിച്ച് നിയമങ്ങളും വ്യവസ്ഥകളും നിലനില്‍ക്കുന്നുണ്ട്. അതനുസരിച്ച് ആര്‍ക്ക് വേണമെങ്കിലും ദത്തെടുക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇതിന് സമാനമായ സംഭവം മുമ്പ് തിരുവനന്തപുരം കാട്ടാക്കടയിലും പാലക്കാടും സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ 25കാരി അനുപമയുടെ രണ്ട് ദിവസം മാത്രം പ്രായമുള്ള ഒരു ചോര കുഞ്ഞിനെയാണ് തമിഴ്‌നാട് സ്വദേശികള്‍ക്ക് വിറ്റത്. അതേ സമയം പാലക്കാട് ആലത്തൂര്‍ കുനിശേരിയില്‍ 28 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടിലേയ്ക്ക് കടത്തികൊണ്ടു പോയി.

ഏതെങ്കിലും തരത്തില്‍ പ്രസവാനന്തരം കുട്ടികളെ പോറ്റാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുമ്പോള്‍ അതിനെ രണ്ടു കൈയ്യും നീട്ടി മാതൃപരിപാലനം നല്‍കി പരിചരിക്കുന്നതിനാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥ വരുന്ന സാഹചര്യത്തില്‍ വനിതാ ശിശുവികസന വകുപ്പിന്‍ കീഴിലുള്ള ഈ സ്ഥാപനത്തെ ഉപയോഗിക്കണം. മറിച്ച് ഇത്തരം കുട്ടികളെ തട്ടികൊണ്ടു പോകുന്ന റാക്കറ്റുകളുടെ കെണിയില്‍പ്പെടരുത്. സമിതിയുടെ ടോള്‍ഫ്രീ നമ്പരോടു കൂടിയ തണല്‍ 1517 എന്ന പദ്ധതി 2017 നവംബര്‍ 1ാം തീയതിയാണ് നിലവില്‍ വന്നത്. കഴിഞ്ഞ 5 മാസത്തിനുള്ളില്‍ കുട്ടികളുമായി ബന്ധപ്പെട്ട 6000 ത്തോളം ചെറുതും വലുതുമായ പരാതികള്‍ ലഭ്യമായിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പരാതികളില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ട വിഷയമാണ് കുട്ടികളെ വിലയ്ക്കു വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്ന വിവരങ്ങള്‍.

മന്ത്രിയോടൊപ്പം സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (5 minutes ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (20 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (27 minutes ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (35 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (44 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (2 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (2 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

Malayali Vartha Recommends