രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിന്ന് കേരളാകോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന് കെഎം മാണി

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നിന്ന് കേരളാകോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന് കേരളാകോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാവ് കെ എം മാണി വ്യക്തമാക്കി. ചെങ്ങന്നൂരില്‍ എന്തു നിലപാട് എടുക്കണമെന്നത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വ്യക്തമാക്കുമെന്നും മുന്നണി ബന്ധത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെ എം മാണി വ്യക്തമാക്കി.
ബിജെപി നേതാക്കളുമായി നടത്തിയത് സൗഹൃദ സന്ധര്‍ശനം മാത്രമാണ്. അതിനെ മറ്റൊരു അര്‍ഥത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഒരു മുന്നണിയുമായും ചര്‍ച്ചചെയ്തിട്ടില്ലെന്നും മാണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























