ക്യാമറകൾ കാണുമ്പോൾ മാത്രം വേഗ കുറയ്ക്കുന്നവർക്കു മുട്ടൻ പണി ! ; പരീക്ഷണാടിസ്ഥാന ക്യാമറകൾ വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയിൽ സ്ഥാപിച്ചു

അമിതവേഗത്തിൽ ഓടിക്കുന്ന വാഹനങ്ങളിൽ പലതും നിരീക്ഷണ ക്യാമറകളുടെ അരികിലെത്താറാകുമ്പോൾ വേഗം കുറയ്ക്കുകയാണ് പതിവ്. എന്നാൽ അവർക്കൊരു മുട്ടൻ പണി വരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഇനി മുതൽ വേഗം കുറച്ചാലും രണ്ടു ക്യാമറ പോയിന്റുകള്‍ക്കിടയിലെ ദൂരം പിന്നിടാനെടുക്കുന്ന സമയം ഉപയോഗിച്ച് വേഗം കണക്കാക്കിയായിരിക്കും അതിവേഗത്തിനു പിഴയിടുന്ന പുതിയ സംവിധാനം. ആദ്യപടിയെന്ന നിലയിൽ വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയിലാണ് ഈ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ദേശീയപാത 544 ല്‍ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്റര്‍ ഭാഗത്ത് 37 ക്യാമറകളാണ് ഈ രീതിയിൽ സ്ഥാപിക്കുന്നത്.
ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ, മണിക്കൂറില്‍ 90 കിലോമീറ്ററാകും വേഗപരിധിയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍, അപകടശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ എന്നിവ കണ്ടെത്താനും ഇത്തരം ക്യാമറകള്‍ സഹായിക്കും.
https://www.facebook.com/Malayalivartha
























