വെയിലത്തിറങ്ങുമ്പോൾ സൂക്ഷിക്കുക..! കുന്നിനു മുകളില്‍ ജോലിക്ക് പോയ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

കുന്നിനു മുകളില്‍ പണിക്കു പോയ തൊഴിലാളിയെ സൂര്യാഘാതമേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കരിന്തളം കൊല്ലംപാറ വട്ടക്കല്ലുതട്ട് സ്വദേശി മടിക്കൈ ഏച്ചിക്കാനം ചുള്ളിമൂല ഹൗസില്‍ എം. പത്മനാഭനെയാണ്(55) മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
രാവിലെ എക്കാല്‍ കുന്നിനു മുകളില്‍ കൂലിവേലയ്ക്കു പോയ പത്മനാഭൻ രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം മുഴുവൻ പൊള്ളലേറ്റ പാടുണ്ടായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിൽ സൂര്യാഘാതമാണു മരണകാരണമെന്നു സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























