വിസില്‍ ബ്ലോവേഴ്സ് നിയമമനുസരിച്ച് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിസില്‍ ബ്ലോവേഴ്സ് നിയമമനുസരിച്ച് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
വിസില്‍ ബ്ലോവേഴ്‌സ് നിയമം നിലവില്‍ വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ജേക്കബ് തോമസിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. അടിയന്തര സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജിയും കോടതിയുടെ മുന്‍പിലുണ്ട്.
https://www.facebook.com/Malayalivartha
























