മുന്നണിക്കാര്യം കീറാമുട്ടി... ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ നിലപാട് നിര്‍ണായകമാകും; മന:സാക്ഷിവോട്ട് എന്ന കെ.എം. മാണിയുടെ നിര്‍ദേശവും പി.ജെ. ജോസഫിന് താത്പര്യമില്ല; സിപിഎം ഒളിഞ്ഞും ബിജെപി തെളിഞ്ഞും മുന്നില്‍ വന്നതോടെ തീരുമാനത്തിന് പ്രസക്തിയേറുന്നു

കേരള കോണ്‍ഗ്രസിന്റെ മുന്നണിക്കാര്യം കീറാമുട്ടിയായി മാറി. ഏതു മുന്നണിയെ സ്വീകരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കത്തിനു തീപിടിച്ചതോടെ കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മന:സാക്ഷിവോട്ട് എന്ന കെ.എം. മാണിയുടെ നിര്‍ദേശവും പി.ജെ. ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പിനു മുന്നില്‍ വീണു. അക്കാര്യം തെരഞ്ഞെടുപ്പിനു വിജ്ഞാപനം വന്നതിനു ശേഷം തീരുമാനമെടുക്കും. രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ്ങില്‍നിന്നു വിട്ടുനില്‍ക്കും.
അതേസമയം കത്തോലിക്കാ സഭ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത നിലപാടാണെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ കാണിച്ച് തരാമെന്നാണ് അവര്‍ പറയുന്നത്. അതിനാല്‍ തന്നെ മാണിയെ കൂട്ടണമെന്നാണ് സിപിഎമ്മിന്റെ മനസിലിരുപ്പ്. എന്നാല്‍ സിപിഐയുടെ നിലപാട് നിര്‍ണായകമാകും.
സ്റ്റിയറിങ് കമ്മിറ്റിക്കു മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ത്തന്നെ ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കി. ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ട് എന്നു നിലപാട് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പാക്കാനായിരുന്നു മാണി വിഭാഗത്തിനു താല്‍പര്യം. ഇക്കാര്യം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതോടെ പി.ജെ. ജോസഫും മോന്‍സ് ജോസഫും എതിര്‍ത്തു.
മുന്നണി പ്രവേശനത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലുള്ള മനഃസാക്ഷി വോട്ട് എല്‍.ഡി.എഫിനെ സഹായിക്കുമെന്നായിരുന്നു ജോസഫിന്റെ വാദം. ചെങ്ങന്നൂരില്‍ വിജ്ഞാപനം വന്നതിനുശേഷം തീരുമാനമെടുക്കാമെന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാതെ വിട്ടുനില്‍ക്കാമെന്നും ജോസഫ് വിഭാഗം വാദിച്ചു. ഈ സമ്മര്‍ദത്തിനു മുന്നില്‍ കെ.എം. മാണി കീഴടങ്ങി. ചെങ്ങന്നൂരില്‍ എന്‍.ഡി.എയുമായി യാതൊരു നീക്കുപോക്കും പാടില്ലെന്നും തീരുമാനിച്ചു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഭിന്നത പ്രകടമായിരുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്്രടീയ പ്രഖ്യാപനം വേണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫിന് അനുകൂലമായ നിലപാടായിരുന്നു ഇവരുടെ ആവശ്യം. അക്കാര്യം പിന്നീടു ചര്‍ച്ച ചെയ്യാമെന്നു കെ.എം. മാണി വ്യക്തമാക്കിയതോടെ ചര്‍ച്ച അവസാനിച്ചു. ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുെന്നന്നും എന്‍.ഡി.എ. മുന്നണി പരിഗണനയിലില്ലെന്നും മാണി യോഗത്തെ അറിയിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത്, ചിലപ്പോള്‍ 'സര്‍െ്രെപസ്' ആയ തീരുമാനം ഉണ്ടാകുമെന്നും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച് അദ്ദേഹം പറഞ്ഞു.
മുന്നണിബന്ധം സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നശേഷം പ്രഖ്യാപിക്കും. മുന്നണി പ്രവേശനതീരുമാനം ചിലപ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്‍പുണ്ടാകാം. അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























