Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂടുന്നതിനൊപ്പം മുന്‍ എംഎ‍ല്‍എ.മാരുടെയും അനൂകുല്യങ്ങളും വർദ്ധിക്കുന്നു... നിയമസഭയില്‍ നാളെ ബിൽ അവതരിപ്പിക്കും; പെൻഷൻ തുക വർദ്ധിക്കുന്നത് 35,000 രൂപയില്‍ നിന്ന് 50,000-ത്തിലേക്ക്...

19 MARCH 2018 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....

റിയാദിലേക്ക് പോകാന്‍ ടിക്കറ്റെടുത്തിരുന്ന യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ഒന്നാം തീയ്യതിക്ക് മുന്‍പേ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി

നിയമസഭയില്‍ നാളെ അവതരിപ്പിക്കുന്ന ബില്ലിൽ 35,000 രൂപയില്‍ നിന്ന് 50,000-ത്തിലേക്ക് വർദ്ധിപ്പിച്ച് മുന്‍ എംഎ‍ല്‍എ.മാരുടെ പെൻഷൻ തുക. മന്ത്രിമാരുടെ വേതനം 54,000 രൂപയില്‍നിന്ന് 90,000 രൂപയാക്കാനും എംഎ‍ല്‍എ.മാരുടേത് 39,000 രൂപയില്‍നിന്ന് 70,000 ത്തിലേക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ശമ്പളം കുറവാണെന്ന് കേരളത്തിലെ എംഎല്‍എമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ജയിംസ് കമ്മീഷനെ നിയമിച്ചത്.

കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുകയാണ്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എംഎ‍ല്‍എ.യ്ക്ക് നിലവിലെ പതിനായിരം രൂപയ്ക്കുപകരം ഇരുപതിനായിരം രൂപയാണ് കേരള നിയമസഭാംഗങ്ങളുടെ പെന്‍ഷന്‍ (ഭേദഗതി) ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പിന്നീട് തികയ്ക്കുന്ന ഓരോ വര്‍ഷത്തിനും ആയിരം രൂപ അധികവും ലഭിക്കും. നിലവില്‍ ഇത് 750 രൂപയാണ്. പരമാവധി പെന്‍ഷന്‍ 35,000 രൂപയില്‍നിന്ന് 50,000 രൂപയായിരിക്കും. ഇതുവരെ രണ്ടുവര്‍ഷം എംഎ‍ല്‍എ. ആയിരുന്നാല്‍ ഏഴായിരം രൂപയും രണ്ടുവര്‍ഷത്തിനുതാഴെ ഏതുകാലാവധിക്കും ആറായിരം രൂപയുമായിരുന്നു പെന്‍ഷന്‍. ഇനി ഒരുദിവസംമുതല്‍ രണ്ടുവര്‍ഷംവരെ എംഎ‍ല്‍എ.യായിരുന്നവര്‍ക്ക് എണ്ണായിരം രൂപയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മൂന്നുവര്‍ഷം തികച്ചവര്‍ക്ക് എണ്ണായിരത്തിനുപകരം 12,000 രൂപയും നാലുവര്‍ഷം തികഞ്ഞാല്‍ ഒമ്ബതിനായിരത്തിനുപകരം 16,000 രൂപയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് മാസം 3500 രൂപ അധികം കിട്ടും. നിലവില്‍ 90 കഴിഞ്ഞവര്‍ക്കാണ് ഇത്രയും തുക അധികം നല്‍കിയിരുന്നത്. 75 കഴിഞ്ഞവര്‍ക്ക് 2500 രൂപ അധികം നല്‍കിയിരുന്നത് മൂവായിരമായി കൂട്ടി.

പെന്‍ഷന്‍ കണക്കാക്കുമ്ബോള്‍ അരവര്‍ഷമോ അതിന് മുകളിലോയുള്ള കാലയളവ് ഒരുവര്‍ഷമായി കണക്കാക്കുന്ന പഴയ വ്യവസ്ഥ ബില്ലില്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. വര്‍ഷംതോറും സൗജന്യയാത്രയ്ക്ക് ഇനി 75,000 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഇതുവരെ 25000 രൂപയുടെ കൂപ്പണ്‍ ആണ് നല്‍കിയിരുന്നത്. 

മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, എംഎ‍ല്‍എ.മാര്‍ എന്നിവരുടെ അടിസ്ഥാനവേതനം ആയിരത്തില്‍നിന്ന് രണ്ടായിരം രൂപയാക്കും. എംഎ‍ല്‍എ.മാരുടെ നിയോജകമണ്ഡലം അലവന്‍സ് 12,000 രൂപയില്‍നിന്ന് 25,000 രൂപയാക്കും. എന്നാല്‍, മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനും 12,000-ല്‍ നിന്ന് 40,000 രൂപയാക്കും. നിയമസഭാംഗങ്ങളുടെ ടെലിഫോണ്‍ അലവന്‍സ് മാസം ഏഴായിരത്തില്‍നിന്ന് 11,000 രൂപയാക്കും. അടിസ്ഥാന വേതനവും യാത്രപ്പടി ഉള്‍െപ്പടെയുള്ള അലവന്‍സുകളും ചേര്‍ത്താണ് മന്ത്രിമാരുടെയും എംഎ‍ല്‍എ.മാരുടെയും വേതനം നിശ്ചയിക്കുന്നത്.

2012-ലാണ് ഇതിനുമുമ്ബ് വേതനവും ആനുകൂല്യവും വര്‍ധിപ്പിച്ചത്. നിയമസഭാസമിതികളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എംഎ‍ല്‍എ.മാര്‍ക്ക് ഇനി കേരളത്തിനകത്തും വിമാനയാത്രക്കൂലി അനുവദിക്കും. നേരത്തേ സംസ്ഥാനത്തിന് പുറത്തുള്ള ഔദ്യോഗിക യാത്രകള്‍ക്ക് മാത്രമാണ് വിമാനയാത്രച്ചെലവ് വഹിച്ചിരുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തും നിയമസഭാസമിതികളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ വര്‍ഷം പരമാവധി 50,000 രൂപയുടെ വിമാനയാത്ര അനുവദിക്കാനുള്ള പുതിയ വ്യവസ്ഥ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (28 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (1 hour ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (2 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (2 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (3 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (3 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (4 hours ago)

Malayali Vartha Recommends