പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍... അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ? ; ന്യൂനപക്ഷത്തെ അധിക്ഷേപിച്ച് പി സി ജോര്‍ജ്ജ്

എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിഷയത്തിൽ ദളിതരെ അപമാനിക്കുന്ന തരത്തിൽ പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. അതിരൂപതയുടെ ഭൂമി മറിച്ചു വിറ്റ സംഭവത്തില്‍ സഭയ്ക്കകത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നാലെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പി സി ജോര്‍ജ്ജ് രംഗത്തെത്തിയത്. ഇതിനിടയിലാണ് ദളിതർക്കെതിരെ വിവാദ പരാമർശമുണ്ടായത്.
പുലയ സ്ത്രീയില്‍ ജനിച്ച വൈദികന്‍ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ എന്നും എറണാകുളം-അങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട് അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും എന്നും പിസി ജോർജ് പറയുന്നു. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ് ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണ് എങ്ങനെ ഈ വൈദികന്‍ ചന്തകള്‍ക്കൊപ്പം കൂടിയെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ് എന്ന് പിസി ജോര്‍ജ് പരാമർശിക്കുന്നു.
പത്ത് ചക്രം കാണുമ്പോള്‍ ഇവനൊക്കെ ഹാലിളകുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയുടെ നടപടികള്‍ കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാവുകയാണ്. കര്‍ദിനാളിനെതിരെ കേസ് കൊടുക്കുന്നു. ഇതിന് അഞ്ച് ലക്ഷം രൂപ എവിടെ നിന്ന് കിട്ടി. ഇതിനെതിരെ സഭാ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത് വരണമെന്നും പിസി ജോര്‍ജ് പറയുന്നു.
https://www.facebook.com/Malayalivartha