Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഭര്‍ത്താവായ എംഎല്‍എയുടെ സ്വന്തക്കാരന് സര്‍ക്കാര്‍ഭൂമിവിട്ടുകൊടുത്ത ദിവ്യ എസ്.അയ്യരുടെ ഉത്തരവിന് സ്റ്റേ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ചന്ദ്രശേഖരന്‍

19 MARCH 2018 02:58 PM IST
മലയാളി വാര്‍ത്ത

വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു.വി. ജോയി എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് ഉത്തരവ്. പരാതി ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് കൈമാറി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ലാന്‍ഡ് റവന്യൂ കമീഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചു.

2017 ജൂലൈ ഒമ്ബതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് കെഎസ് ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്.ഭൂമി ലഭിച്ച അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ ശബരീനാഥന്റെ അടുത്തയാളും.

സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്ബ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതല സ്വാധീനത്താല്‍ പിന്നീട് ആര്‍ഡിഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയും.

അതീവരഹസ്യമായാണ് ദിവ്യ എസ് നായര്‍ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ ഈ വിവരം അറിഞ്ഞ് താഹസില്‍ദാര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു. പക്ഷെ താഹസില്‍ദാരുടെ വാദമുഖങ്ങള്‍ സബ് കളക്ടര്‍ മുഖവിലക്കെടുത്തില്ലെന്ന് പരാതിയുണ്ട്.

2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അമ്ബതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ ദിവ്യ എസ് അയ്യര്‍ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (51 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends