Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയിലെ വീട്ടമ്മയായ മോളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരതയിൽ മോളിയുടെ ജീവൻ നഷ്ടമായപ്പോൾ ഒറ്റപെട്ടുപോയത് ബുദ്ധിമാന്ദ്യമുള്ള മകന്റെ ജീവിതം

20 MARCH 2018 08:31 AM IST
മലയാളി വാര്‍ത്ത

എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബുദ്ധിമാന്ദ്യമുള്ള മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെ കല്ലുകൊണ്ട് തലയില്‍ ഇടിച്ച് മുറിവേല്‍പ്പിച്ച ശേഷം മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചു.

പുത്തന്‍വേലിക്കര പരേതനായ പാലാട്ടി ഡേവിഡിന്റെ ഭാര്യ മോളി(61)യാണു മരിച്ചത്. ഇവരുടെ പകുതിപോലും പ്രായമില്ലാത്ത അസം സ്വദേശി പരിമള്‍ സാഖു (മുന്ന-26) വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒന്നിനു ശേഷം മോളിയുടെ വീട്ടില്‍പ്പോയി വിളിച്ചുണര്‍ത്തുകയായിരുന്നു. വാതില്‍ തുറന്ന മോളിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചു. താഴെ വീണപ്പോള്‍ വലിച്ചിഴച്ച് മുറിയിലേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു.

എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. തലയിലെയും കഴുത്തിലെയും മുറിവുകളില്‍നിന്നു രക്തം വാര്‍ന്ന നിലയിലായിരുന്നു. മൃതദേഹം വിവസ്ത്രമായിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയിരുന്നു.

ഇന്നലെ രാവിലെ ആറരയോടെ മകന്‍ ഡെനി (30)യാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. അവര്‍ പോലീസിനെ അറിയിച്ചു. മോളിയുടെ വീടിന്റെ മുകള്‍നിലയിലും അടുത്തുള്ള കെട്ടിടങ്ങളിലും വാടകയ്ക്കു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പരിമള്‍ പിടിയിലായത്. പോലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. മോളിയുടെ മകള്‍ എമി സ്‌കോട്ട്‌ലന്‍ഡില്‍നിന്ന് എത്തിയതിനു ശേഷമാകും സംസ്‌കാരച്ചടങ്ങ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (13 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (49 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends