മാറ് തുറക്കൽ സമരത്തിന് തന്റെ എല്ലാ പിന്തുണയും, പറ്റുമെങ്കില്‍ ഫേസ്ബുക്കിലെ എല്ലാ സ്ത്രീകളും ഈ സമരത്തില്‍ പങ്കെടുക്കണം; പരിഹാസവുമായി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്

ഫറൂഖ് കോളേജ് അധ്യാപകന്റ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ മാറുതുറക്കല്‍ സമരം നടത്തിയ യുവതികളെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് .പൊതു ഇടങ്ങളില്‍ ശരീരപ്രദര്‍ശനം നടത്താന്‍ പുരുഷന്മാര്‍ക്കുള്ളതു പോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് കാണിച്ചുകൊണ്ട് മാറിടം വത്തക്ക (തണ്ണിമത്തന്‍) കൊണ്ട് മറച്ചും മറയ്ക്കാതെയുമുള്ള തന്റെ ചിത്രങ്ങളുമായി ദിയ സന എന്ന യുവതി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുനിത ദേവദാസിന്റെ പരിഹാസം. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുനിത പരിഹാസവുമായി മുന്നോട്ട് വന്നത്. സമരത്തിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും പറ്റുമെങ്കില്‍ ഫേസ്ബുക്കിലെ എല്ലാ സ്ത്രീകളും ഈ സമരത്തില്‍ പങ്കെടുക്കണമെന്നും സുനിത പറയുന്നു.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പെണ്ണുങ്ങളുടെ അമ്മിഞ്ഞ കാണിക്കല്‍ സമരത്തിനും പോരാട്ടത്തിനും എല്ലാ വിധ പിന്തുണയും ...
ഫേസ് ബുക്കിലെ മുഴുവന്‍ സ്ത്രീകളും (ഞാനൊഴികെ ) ഈ സഹന സമരത്തില്‍ പങ്കെടുക്കണം എന്നാണ് ആഗ്രഹം . ഇവര്‍ക്കൊക്കെ എന്നെകൊണ്ട് കഴിയുന്ന എല്ലാ പിന്തുണയും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ് . ചില അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താല്‍ കൊള്ളാമായിരുന്നു .
1 . ഫോട്ടോ ഇടുമ്ബോള്‍ ഒണ്‍ലി മി , ഫ്രണ്ട്സ് ഒണ്‍ലി ഒന്നും ഇടരുത് . പബ്ലിക് പോസ്റ്റ് ഇടുമല്ലോ . പരമാവധി ആളുകളിലേക്ക് പോസ്റ്റ് എത്തട്ടെ .
2 . എല്ലാ തരം ശരീര പ്രകൃതിയുള്ള സ്ത്രീകളും ഇതില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കുമല്ലോ . (വെറും അക്കാദമിക് പര്‍പ്പസ് )
3 . പറ്റുമെങ്കില്‍ ബീഫ് ഫെസ്റ്റ് ഒക്കെ പോലെ കാമ്ബസുകള്‍ കേന്ദ്രീകരിച്ചോ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ചോ ഒക്കെ കൂട്ട അമ്മിഞ്ഞ പ്രദര്‍ശനവും സംഘടിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ് .
4 . വെറും പ്രദര്‍ശനത്തിന് പകരം ഇതിന്റെ ഉപയോഗം , സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും (വെറും അക്കാദമിക് പര്‍പ്പസ്)
5 . മോഹനന്‍ വൈദ്യര്‍ , രജത് കുമാര്‍ തുടങ്ങിയവരുടെ ക്ലാസുകളും ഇതോട് അനുബന്ധിച്ചു നടത്താവുന്നതാണ് . ( മൊത്തത്തില്‍ ഒരു ആഘോഷമാവട്ടെ )
കാണാന്‍ ഞാനുണ്ടാകും .... കയ്യടിക്കാനും ..
നിങ്ങളുമുണ്ടാവില്ലേ ?
നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം ?
അപ്പൊ വേഗമാവട്ടെ ... എല്ലാവരും മുന്നോട്ട് വരൂ .. അമ്മിഞ്ഞ കാണിക്കു ..
https://www.facebook.com/Malayalivartha