ചുള്ളിക്കാടിനു പിന്നാലെ ഇനി മുതല്‍ സ്‌കൂളുകളിലോ കോളജുകളിലോ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന നിലപാടുമായി എം.ടി വാസുദേവന്‍ നായർ

ഇനി മുതല്‍ സ്‌കൂളുകളിലോ കോളജുകളിലോ തന്റെ പുസ്തകവും പഠിപ്പിക്കേണ്ട എന്ന നിലപാടുമായി എം.ടി വാസുദേവന്‍ നായർ രംഗത്ത്. സാഹിത്യത്തിന് ഇടമില്ലാത്ത സാഹചര്യമാണെങ്കില്‍ തന്റെ പുസ്തകവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട. തന്റെ പുസ്തകങ്ങൾ കുട്ടികളെ പഠിപ്പിക്കണ്ടെന്ന സമാന നിലപാട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും കഴിഞ്ഞ ദിവസം മുന്നോട്ട് വച്ചിരുന്നു. ചുള്ളിക്കാടിന്റെ ആ തീരുമാനം ശരിയാണെന്ന് എം ടി വ്യക്തമാക്കി.
സാഹിത്യത്തിന് ഇടമില്ലാത്ത സാഹചര്യമാണെങ്കില്‍ തന്റെ പുസ്തകവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട എന്നാണ് എം.ടിയുടെ നിലപാട്. ഇന്നത്തെ പാഠ്യപദ്ധതിയില്‍ നിന്നും സാഹിത്യത്തെ ആട്ടിപ്പായിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സാഹിത്യത്തിലും ഭാഷയിലും ആവശ്യമായ പരിജ്ഞാനമില്ല. എന്ന് എംടി പറഞ്ഞു.
തന്റെ കവിതകള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുതെന്നും തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. അധ്യാപകരെ കോഴവാങ്ങി നിയമിക്കുന്നതിലും വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിലും പ്രതിഷേധിച്ചായിരുന്നു ചുള്ളിക്കാട് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























