കിസാന്‍മാര്‍ച്ചിനെ അഭിവാദ്യം ചെയ്യുന്ന സര്‍ക്കാര്‍ കീഴാറ്റൂരിനെ തിരസ്‌കരിക്കുന്നു ; വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിഎം സുധീരന്‍

വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിഎം സുധീരന്‍. കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സമരം ചെയ്യാന്‍ അനുവദിക്കാതെ സമരപ്പന്തല്‍ പൊളിക്കുക, സമരത്തില്‍ പങ്കെടക്കുന്നവരെ വിലക്കുക, വയല്‍ക്കിളി സമരക്കാര്‍ നടത്തുന്ന പൊതുപരിപാടി കാണരുതെന്ന് പോലും നിര്‍ദ്ദേശിക്കുക എന്നു തുടങ്ങി ഒരു കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സമീപനമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു.
കര്‍ഷകരുടേയും തൊഴിലാളികളുടേയും സമരങ്ങള്‍ നേതൃത്വം നല്‍കിയ, യുപിയിലേയും മഹാരാഷ്ട്രയിലേയും സമരങ്ങളെ അഭിവാദ്യം ചെയ്യുന്ന അതേ സിപിഎം തന്നെയാണ് കീഴാറ്റൂരിലെ കര്‍ഷകരുടെ ആവശ്യങ്ങളെ തിരസ്‌കരിക്കുന്ന സമീപനം സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. സമരങ്ങളോട് യോജിപ്പുകളോ വിയോജിപ്പുകളോ ഉണ്ടാവാം. പക്ഷെ സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആരംഭകാലത്ത് പ്രസ്ഥാനത്തിനെതിരെ അന്നത്തെ ജന്മി മാടമ്ബി മുതലാളിത്ത സമൂഹം പ്രയോഗിച്ച അതേ തന്ത്രവും രീതിയുമാണ് ഇപ്പോള്‍ സിപിഎം നേതൃത്വത്തിലെ പലരും വയല്‍ക്കിളികള്‍ക്കെതിരെ പ്രയോഗിക്കുന്നത്.ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ജനങ്ങളെ അവഗണിച്ചുകൊണ്ട് നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുന്നതിനിലാണ് ദേശീയ പാതയ്‌ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്. വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha