മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിൽ നഴ്സുമാർ ഡ്യൂട്ടി നേരത്തെ തീര്‍ത്ത് വിശ്രമിക്കാൻ കുട്ടികള്‍ക്ക് കുത്തിവെയ്പ്പിനുള്ള മരുന്ന് രാത്രിയേ സിറിഞ്ചില്‍ നിറച്ചുവെക്കുന്നതായി കണ്ടെത്തി...

മൂവാറ്റുപുഴ ജനറല്‍ ഹോസ്പിറ്റലിനെതിരെഗുരുതര ആരോപണം. കുട്ടികളുടെ കുത്തിവെപ്പിനുള്ള മരുന്ന് തലേദിവസം സിറിഞ്ചില്‍ നിറച്ചുവെക്കുന്നതായി കണ്ടെത്തി. യാതൊരു സുരക്ഷയുമില്ലാതെ കുട്ടികളുടെ പേരെഴുതിയ പേപ്പറിന് നേരെയാണ് മരുന്ന് നിറച്ച സിറിഞ്ച് സൂക്ഷിച്ചിരുന്നത്. നഴ്‌സിന് ഹൃദ്രോഗമുള്ളതിനാലാണ് ഇത്തരത്തില്‍ മരുന്ന് സൂക്ഷിച്ചതെന്നായിരുന്നു നഴ്‌സിങ് സൂപ്രണ്ടിന്റെ വിശദീകരണം.
മണിക്കൂറുകള്‍ക്ക് മുൻപ് മരുന്ന് സിറിഞ്ചില്‍ നിറച്ച് വെച്ചാല്‍ വിഷാംശം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പുലര്‍ച്ചെ 5 മണിക്ക് കുട്ടികള്‍ക്ക് നല്‍കാനുള്ള മരുന്നാണ് തലേദിവസം രാത്രിയില്‍ 10 മണിയോടെ സിറിഞ്ചില്‍ നിറച്ച് വെക്കുന്നത്. കുട്ടികളുടെ പേരെഴുതിയ പേപ്പറില്‍ തീര്‍ത്തും അലസമായി മരുന്ന് സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത് കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ്. ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ വ്യത്യസ്ത ചികിത്സകള്‍ക്കായി എത്തിയ കുട്ടികള്‍ക്കാവശ്യമുള്ള വിവിധതരത്തിലുള്ള വിവിധ ഡോസുകളിലുള്ള മരുന്നുകളാണ് ഇവ.
ഇവ പരസ്പരം മാറി പോയി കുട്ടികള്‍ക്ക് അപകടമുണ്ടാകുള്ള സാധ്യതയും വളരെക്കൂടുതലാണ്. ഇത് ചോദ്യം ചെയ്ത മാതാപിതാക്കളോട് നഴ്‌സിന് ഹൃദ്രോഗമുള്ളതിനാലാണ് ഇത്തരത്തില്‍ നേരത്തെ നിറച്ച് വെച്ചതെന്നായിരുന്നു നഴ്‌സിങ് സൂപ്രണ്ടിന്റെ വിശദീകരണം. ഡിഎംഒയുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha

























