കോളേജിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് വീണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കടയ്ക്കാവൂരില്‍ ട്രെയിനില്‍ നിന്ന് വീണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കടയ്ക്കാവൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ആനന്ദമഠത്തില്‍ ഹരിദാസ് രാജി ദമ്പതികളുടെ മകന്‍ ഹരികൃഷ്ണ ഹരിദാസാണ് (21) മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. മാര്‍ത്താണ്ഡത്തെ എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണ മാര്‍ത്താണ്ഡത്തേക്ക് ഗുരുവായൂര്‍ എക്‌സ്പ്രസില്‍ പോകാനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
പുലര്‍ച്ചെയായതിനാല്‍ ട്രെയിനില്‍ നല്ല തിരക്കായിരുന്നതായി യാത്രക്കാര്‍ പറയുന്നു. ഇരിക്കാന്‍ സ്ഥലം കിട്ടാത്തതിനെത്തുടര്‍ന്ന് ട്രെയിനിന്റെ വാതില്‍ പടിയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിന്‍ ഹരികൃഷ്ണയുടെ ശരീരത്തില്‍ കൂടി കയറിയിറങ്ങി. ഹരീഷ്, ഹണി, ഹരിശങ്കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ചിറയിന്‍കീഴ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























