എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം

കൊല്ലം എസ്.എന്‍ കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി കുറ്റം ചെയ്തവരെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും വ്യക്തമാക്കി. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹരജിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
https://www.facebook.com/Malayalivartha

























