അങ്കണവാടിയില്‍ മൂത്രമൊഴിച്ച കാരണത്താൽ മൂന്നര വയസ്സുകാരിയുടെ വസ്ത്രങ്ങള്‍ ആയ വലിച്ചു കീറി തറ തുടച്ചു ; മനസാക്ഷിയെ ഞെട്ടിക്കുന്ന കൃത്യം നടന്നത് കൊച്ചിയില്‍

അങ്കണവാടിയില്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ മൂന്നര വയസ്സുകാരിയുടെ വസ്ത്രങ്ങള്‍ ആയ വലിച്ചു കീറുകയും തല്ലുകയും ചെയ്തതായി പരാതി. മുളന്തുരുത്തി കാരിക്കോട് ഗവണ്‍മെന്റ് യുപി സ്‌കൂളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
മുളന്തുരുത്തി തണ്ണിക്കല്‍ ലെനിന്‍ തോമസിന്റെ മകളായ മൂന്നര വയസ്സുകാരിയോടാണ് അങ്കണവാടിയിലെ ആയ അമ്മിണി ക്രൂരമായി പെരുമാറിയത്. അങ്കണവാടിയില്‍ വച്ച് കുട്ടി മൂത്രം ഒഴിക്കണമെന്ന് ആയയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആയ കുട്ടിയെ ശാസിക്കുകയും മൂത്രമൊഴിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.
എന്നാൽ ഏറെനേരം അടക്കിപിടിച്ചിരുന്ന കുട്ടി ഗത്യന്തരമില്ലാതെ വന്നതോടെ ക്ലാസ്സ് മുറിയിൽ തന്നെ മൂത്രം ഒഴിച്ചു. ഇത് കണ്ട ആയ കുട്ടിയെ അസഭ്യം പറയുകയും തല്ലുകയുമായിരുന്നു. കൂടാതെ കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അത് ഉപയോഗിച്ച് നിലത്ത് വീണ മൂത്രം തുടയ്ക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടി ആരോടും മിണ്ടാതിരിക്കുകയും സ്‌കൂളില്‍ പോകുന്നില്ലെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് കാര്യം തിരക്കിയങ്കിലും കുട്ടി ഒന്നും പറഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ അങ്കണവാടിയില്‍ പോകാനായി ഒരുക്കുമ്പോഴും കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് വീണ്ടും കാര്യം തിരക്കിയപ്പോഴാണ് അങ്കണവാടിയിലെ ക്രൂരകൃത്യത്തിന്റെ കഥ കുട്ടി പറയുന്നതെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനെതിരെ പോലീസിലും ചൈല്‍ഡ് പ്രൊട്ടക്ഷനും പരാതി നല്‍കാമാണ് ഈ പിതാവിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























