ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനവും സ്വയംഭോഗവും; പ്രതിയെ പിടികൂടാന്‍ സോഷ്യല്‍ മീഡിയയോട് ആവശ്യപ്പെട്ട് പെണ്‍കുട്ടി

കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയ്ക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനവും സ്വയുംഭോഗവും. കോഴിക്കോട് നിന്നും അടിവാരത്തേക്ക് സര്‍വീസ് നടത്തുന്ന ബസില്‍ വച്ചാണ് യുവതിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
തനിക്കെതിരെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന് യുവതി വീഡിയോ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടു. പ്രതിയെ കണ്ടെത്താനായി പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യാനും യുവതി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. സംഭവത്തില്‍ യുവതി പരാതിപ്പെടാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. സ്വമേധയാ കേസ് എടുക്കുമെന്നാണ് പറയുന്നത്.
യുവതിയുടെ ആ കുറിപ്പ് ഇങ്ങനെ:
'ഹെല്‍പ്പ് മീ പ്ലീസ്
ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രപോകുമ്‌ബോള്‍ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു. മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ..? ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട്. സഹായിക്കുമല്ലോ സുഹൃത്തുക്കളെ.

https://www.facebook.com/Malayalivartha

























