ഇടുക്കി വനമേഖലയിൽ ദിവസങ്ങളോളം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം; അടിമാലിയിൽ നിന്നും കാണാതായ വൃദ്ധന്റെ മൃതദേഹം ആണെന്ന് സംശയം

ഇടുക്കി പനംകുട്ടിയില്‍ വനംവകുപ്പ് ഓഫീസിനു സമീപം ജനവാസം കുറഞ്ഞ മേഖലയില്‍ ദിവസങ്ങളോളം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അവശിഷ്ടങ്ങളില്‍ നിന്ന് പുരുഷ അസ്ഥികൂടമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാഗുകളും വസ്ത്രങ്ങളും സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട് .
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പെട്രോളിങ്ങിനിടയാണ് ആളൊഴിഞ്ഞ ഭാഗത്തുള്ള കലുങ്കിനടയില്‍ അസ്ഥികൂടം കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയും തൊടുപുഴ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
വസ്ത്രങ്ങളുടെ പരിശോധനയില്‍ നിന്നും അടിമാലിയില്‍ നിന്നും കാണാതായ അറുപത്തിയഞ്ചുക്കാരന്റേതാണ് മൃതദേഹം, എന്ന സംശയത്തിലുമാണ് പോലീസ്.പനംകുട്ടി വനം വകുപ്പിന്റെ പരിതിയില്‍ വരുന്ന ഈ പ്രദേശം തീരെ ജനവാസമില്ലാത്തതും വനത്താല്‍ ചുറ്റപ്പെട്ടതുമാണ്.അതുകൊണ്ട് തന്നെയാണ് അപകട വിവരം പുറംലോകത്തെത്താന്‍ വൈകിയതും.
ഡി എന്‍ എ പരിശോധനക്കു ശേഷംമാത്രമേ മരണപ്പെട്ട ആളുടെ വിവരം കണ്ടെത്താന്‍ സാധിക്കു എന്ന് പോലീസ് വ്യക്തമാക്കി.ഇന്‍ക്വസ്റ്റ് തയ്യാറാക്കി കൂടുതല്‍ പരിശോധനക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്കയച്ചിരിക്കുകയാണ് .മരണത്തില്‍ മറ്റ് ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുമെന്ന് തൊടുപുഴ ഡി വൈ എസ് പി പറഞ്ഞു.
https://www.facebook.com/Malayalivartha

























