Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

പെരുന്ന മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ബി.എം.എസ് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്

10 APRIL 2018 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

എല്ലാ തെരഞ്ഞെടുപ്പുകളിലും സമദൂരം പാലിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റി ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി അകല്‍ച്ചയില്‍. എന്‍.എസ്.എസിന്റെ ചങ്ങനാശേരിയിലെ ആശുപത്രിയെ തകര്‍ക്കാന്‍ ബി.എം.എസ് ശ്രമിച്ചെന്ന് ആരോപിച്ചാണ് ചെങ്ങന്നൂരില്‍ ഒരു പിന്തുണയും നല്‍കില്ലെന്ന ചൂചന മുഖപത്രമായ സര്‍വീസിലൂടെ വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ എന്‍.എസ്.എസിനെ ആരും അലോസരപ്പെടുത്താന്‍ നോക്കണ്ട- എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയിലുള്ള മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ബി.എം.എസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. സമുദായനേതാക്കള്‍ സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് സംഭവം പരിഹരിക്കാനായതെന്നും എഡിറ്റോറിയലില്‍ പറയുന്നു.

തങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസരിച്ചായിരിക്കും തിരിച്ചുള്ള സമീപനമെന്ന് എന്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഇത് ബി.ജെ.പിയെ ലക്ഷ്യം വെച്ചാണെന്ന് എല്ലാവര്‍ക്കും അറിയാം. പെരുന്ന ആശുപത്രിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ബി.എം.എസ് ആണെങ്കിലും അത് ഏറ്റത് ബി.ജെ.പിക്കാണ്. ആശുപത്രിക്ക് എതിരെ നടന്ന സംഭവം ഒറ്റപ്പെട്ടതല്ലെന്നാണ് എന്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നത്. സമുദായത്തെ രാഷ്ട്രീയമായി കീഴ്‌പ്പെടുത്താനുള്ള ചിലരുടെ സംഘടിത ശ്രമമായാണ് അതിനെ കാണുന്നത്. അവസരം കിട്ടുമ്പോഴെല്ലാം എന്‍.എസ്.എസിനെതിരെ ആഞ്ഞടിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നത് അടുത്തിടെയൊന്നും തുടങ്ങിയതല്ല. മുമ്പ് പല രാഷ്ട്രീയ പാര്‍ട്ടികളും ഇത് പരീക്ഷിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ചെറുത്ത് തോല്‍പ്പിച്ച പാരമ്പര്യമാണ് എന്‍.എസ്.എസിനുള്ളതെന്നും സര്‍വീസില്‍ പറയുന്നു.

എന്‍.എസ്.എസിന് നിര്‍ണായ സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. പ്രത്യേകിച്ച് മുണ്ടന്‍കാവ് യൂണിയന്‍ വളരെ ശക്തമാണ്. അതിനാല്‍ ബി.എം.എസ് നിലപാട് ബി.ജെ.പിക്ക് ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍.എസ്.എസ് ഇടപെടാറില്ലെന്നും അതിനാല്‍ സമുദായത്തിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മറ്റാരും ഇടപെടേണ്ടെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഈ നിലപാട് എല്‍.ഡി.എഫിനാണ് കൂടുതല്‍ ഗുണം ചെയ്യുക. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശ്രമിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. കാര്യം കഴിഞ്ഞപ്പോള്‍ ചെന്നിത്തല കാലുവാരിയെന്നാണ് ആക്ഷേപം. കോണ്‍ഗ്രസുമായും യു.ഡി.എഫുമായും എന്‍.എസ്.എസ് നേതൃത്വം അത്രരസത്തിലല്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതിനാല്‍ എന്‍.എസ്.എസ് എല്‍.ഡി.എഫിനൊപ്പമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (2 hours ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (2 hours ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (2 hours ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (2 hours ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (2 hours ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (2 hours ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (2 hours ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (2 hours ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (3 hours ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (3 hours ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (4 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (4 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (5 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (5 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends