ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയെ മുറിക്കുള്ളിൽ പൂട്ടിയിട്ടത് നാല് ദിവസം

മകന്‍ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പോലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15-ാം വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍ ലക്ഷ്‌മിയമ്മയെ(83)യാണ് പോലീസ് മോചിപ്പിച്ചത്. കഴിഞ്ഞ നാലു ദിവസമായി ഇവര്‍ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ നാലു മക്കളും കേരളത്തിന് പുറത്താണ്.
ഇതില്‍ ഒരാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മക്കള്‍ ഒരു ഹോംനഴ്‌സിനെ അമ്മയെ പരിചരിക്കാന്‍ വേണ്ടി നിര്‍ത്തിയിരുന്നു. ഇവരെ പറഞ്ഞുവിട്ട ശേഷമാണ് നാട്ടിലുള്ള മകന്‍ അമ്മയെ പൂട്ടിയിട്ടത്.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണത്രേ ഇയാള്‍ അമ്മയെ പൂട്ടിയിട്ടിട്ട് പോയത്. തുറന്നു കിടന്ന ജനാല വഴി നാട്ടുകാരാണ് ഇവര്‍ക്കും വെള്ളവും ആഹാരവും നല്‍കിയത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ ആറിന് പോലീസെത്തിയാണ് വയോധികയെ മോചിപ്പിച്ചത്. തുടര്‍ന്ന് ഇവരുടെ മകളായ കുമാരിയെ വിളിച്ചുവരുത്തി അമ്മയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏല്‍പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























