പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ കോട്ടയം പുഷ്പനാഥിന്റെ മകൻ സലിം പുഷ്പനാഥ് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ കോട്ടയം പുഷ്പനാഥിന്റെ മകൻ സലിം പുഷ്പ നാഥ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം . തേക്കടി ടൂറിസം സംബന്ധിച്ച് പുസ്തകം രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരിൽ മറ്റ് നിരവധി രചനകളുമുണ്ട് , കൂടെ ടൂറിസം മേഘലയിലെ സാധ്യതകളെക്കുറിച്ച് പഠനവും നടത്തിയിരുന്നു. അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് ഇദ്ദേഹം.
ഇന്ന് രാവിലെ ഇടുക്കി ആനവിലാസത്തെ സ്വന്തം റിസോർട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha
























