കൊല്ലത്ത് സൈനികനും കുടുംബത്തിനും നേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. ബാങ്ക് വായ്പ എടുത്ത് പണികഴിപ്പിച്ച വീടിന് കെട്ടിടനമ്പർ നൽകുന്നില്ല

സൈനികനും കുടുംബത്തിനും നേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ വീട്ടു നമ്പറിനായി കൊല്ലം നെടുമ്പാറ സ്വദേശിയായ സൈനികന്റെ കുടുംബം ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. നഗരസഭയുടെ പകപോക്കലാണ് നടക്കുന്നതെന്ന് സൈനികന്റെ കുടുംബം ആരോപിക്കുന്നു
ബാങ്ക് വായ്പ എടുത്താണ് കൊല്ലം പുനലൂര്‍ നഗരസഭയിലെ തുമ്പൂരിൽ സൈനികന്റെ കുടുംബം ഭൂമി വാങ്ങി വീടുവച്ചത്. മാസങ്ങള്‍ പലതു കഴഞ്ഞിട്ടും വീടിന് നമ്പർ ലഭിച്ചിട്ടില്ല. ഉത്തര്‍ പ്രദേശില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികന്റെ മാതാവ് നിരാഹാര സമരം വരെ നടത്തി. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയിട്ടില്ല. രാജ്യം കാക്കുന്ന സൈനികന്‍ നീതിക്കായി അപേക്ഷിക്കുന്നു.
നഗരസഭ റോഡില്‍ നിന്ന് നിശ്ചിത ദൂരം പാലിക്കാത്തതാണ് കെട്ടിടനമ്പർ നല്കാനുള്ള തടസ്സമെന്നാണ് നഗരസഭയുടെ വാദം. അതേസമയം കെട്ടിട നമ്പർ നൽകുന്നതിനായി ഇവർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഇത് നൽകാത്തതിൽ നഗരസഭ പക പോക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.നിയവിരുദ്ധമായ കെട്ടിടങ്ങൾക്ക് വരെ അനുമതിയും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നവർ തന്നെയാണ് കൈക്കൂലിയുടെ പേരിൽ ഇത്തരത്തിൽ പെരുമാറുന്നത് എന്ന് സൈനികൻ പറയുന്നു. മുൻസിപ്പൽ സെക്രട്ടറി പരസ്യമായി തന്റെ അമ്മയെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























