ജോലി കഴിഞ്ഞ് രാത്രി ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഹോട്ടല്‍ തൊഴിലാളികളെ വിസ്മയിപ്പിച്ച് സച്ചിന്‍; അവര്‍ക്കൊപ്പം ബാറ്റ് ചെയ്ത് താരം തെരുവ് ക്രിക്കറ്റ് ആഘോഷമാക്കി

മുംബയ് തെരുവുകളില്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും ബാറ്റുമേന്തി തെരുവിലിറങ്ങി. ഹോട്ടല്‍ തൊഴിലാളികള്‍ക്കൊപ്പം മെട്രോയുടെ പണിനടക്കുന്ന റോഡില്‍ സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വയറലായിക്കഴിഞ്ഞു. ഹോട്ടല്‍ ജീവനക്കാരായ യുവാക്കള്‍ ജോലി കഴിഞ്ഞ് രാത്രി ക്രിക്കറ്റ് കളിക്കുന്നത് കാറില്‍ പോയ സച്ചിന്‍ കണ്ടു. ഉടന്‍ താരം വണ്ടിയൊതുക്കി അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ബാന്ദ്രയിലെ തെരുവില്‍ അവര്‍ക്കൊപ്പം കുറച്ച് ബോളുകള്‍ താരം ബാറ്റ് ചെയ്തു. അതോടെ തൊഴിലാളികളും ആവേശത്തിലായി. കാഷ്വല്‍ വേഷത്തിലായിരുന്നു സച്ചിന്‍ റോഡിലൂടെ വാഹനങ്ങളില്‍ പോയ പലരും സച്ചിന്‍ ബാറ്റ് ചെയ്യുന്നത് കണ്ട് അന്തംവിട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബയിലെ തെരുവുകളിലും റോഡരികിലും ക്രിക്കറ്റ് കളിച്ചിട്ടുള്ള സച്ചിന് ഇതൊന്നും വലിയ കാര്യമല്ല. കളിക്കാന്‍ സ്ഥലം കിട്ടാതായപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ പോലും താരം കളിച്ചിട്ടുണ്ട്. ഇക്കാര്യം ആത്മകഥയില്‍ പറയുന്നുണ്ട്. ക്രിക്കറ്റ് പരിശീലനത്തിന് മാത്രം നന്നേ ചെറുപ്പത്തില്‍ പല സ്ഥലങ്ങളിലും സച്ചിന്‍ അലഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























