Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആസിഫയ്ക്ക് നീതി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞതെന്തിന്? മുസ്ലിംലീഗോ, ഏതെങ്കിലും മുസ്ലിം സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ല, ആരാണ് പിന്നില്‍? പൊലീസ് അന്വേഷിക്കുന്നു

17 APRIL 2018 03:36 PM IST
മലയാളി വാര്‍ത്ത

കാശ്മീരില്‍ ആസിഫബാനു എന്ന എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനെ കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ, ഹിന്ദുമതവിഭാഗത്തിലുള്ളവരോ ന്യായീകരിച്ചിട്ടില്ല, പിന്നെയെന്തിനാണ് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം  നല്‍കിയതും അതിന്റെ മറവില്‍ ഹിന്ദുക്കളെയും അവരുടെ ആരാധനകളെയും മതചിഹ്നങ്ങളെയും അവഹേളിച്ചത്? ചിലര്‍ രക്തംപൂണ്ട ശിവലിംഗചിത്രങ്ങളുമായി പ്രകടനം നടത്തി. ഇതിനൊക്കെ പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് റിട്ടോര്‍ട്ട്. ഇതിന് അനുബന്ധമായാണ് നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലേറെയും ഉത്തരകേരളത്തില്‍ നിന്നാണ്.

13 ബസുകള്‍ നാല് പൊലീസ് ജീപ്പുകള്‍ 40 കടകള്‍ ,ഏഴ് ആട്ടോറിക്ഷ, നാല് കാറുകള്‍ ആറ് ബൈക്കുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. ഹര്‍ത്താലിന് നേതൃത്വം നല്‍കിയവര്‍ വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തി. അതില്‍ പലയിടങ്ങളിലും ഹിന്ദുക്കള്‍ക്കെതിരായ മുദ്രാവാക്യം വിളികളുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്. മുസ്്‌ലിംലീഗോ, ഏതെങ്കിലും മുസ്്‌ലിം സംഘടനകളോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. ഹര്‍ത്താലിന്റെ പേരില്‍ അക്രമം തുടങ്ങിയപ്പോള്‍ തന്നെ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതിഷേധവുമായി രംഗത്തെത്തി. ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരയിലുള്ള മുസ്്‌ലിം സംഘടനകളെയും പ്രസ്ഥാനങ്ങളെയും പിന്തള്ളി ഇത്തരത്തില്‍ ഹര്‍ത്താല്‍ നടത്തിയതിന് പിന്നില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.



ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സാപ്പ് സന്ദേശത്തിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ഫെയിസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്. ഹര്‍ത്താലില്ലെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ക്ക് ഹര്‍ത്താല്‍ നടത്താനായി എന്നത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ആസിഫയ്ക്ക് നീതി ലഭിക്കാന്‍ ഹര്‍ത്താല്‍ നടത്തിയവര്‍ അതിനെ ഹിന്ദുക്കള്‍ക്കെതിരായ ആയുധമാക്കിയതെന്തിന്? കൊലപാതകത്തെ കേരളത്തിലെ ഹിന്ദു സമൂഹം ന്യായീകരിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.



ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശിഷ്യന്‍ മുഹമ്മദ് അല്‍ അദാവിയുടെ പ്രശസ്തമായ സ്റ്റേ അറ്റ് ഹോം എന്ന തിയറിയുടെ മാതൃകയിലാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പല രാജ്യങ്ങളിലെയും ഐ.എസ് സെല്ലുകള്‍ ഇല്ലാതായപ്പോള്‍ പ്രവര്‍ത്തനം നിശ്ചലമായി. അങ്ങനെയാണ് ബാഗ്ദാദി 'ലോണ്‍ വുള്‍ഫ് അറ്റാക്ക്' എന്ന സിദ്ധാന്തം നടപ്പാക്കിയത്. ആക്രമണം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എല്ലാം ഒരാള്‍ തന്നെയായിരിക്കും. ഒരു വലിയ ട്രക്കോ മറ്റ് വാഹനങ്ങളോ തട്ടിയെടുക്കും. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റും, കുറേപ്പേരെ കൊല്ലും. അല്ലെങ്കില്‍ മാരകായുധങ്ങളുമായി കുറേപ്പേരെ കുത്തിക്കൊല്ലും. അല്ലെങ്കില്‍ ചാവേറാകും. അങ്ങനെയാണ് പാരീസിലെ ട്രക്ക് ആക്രമണം ഉള്‍പ്പെടെ നടന്നത്. ഇത് പരാജയപ്പെട്ടതോടെയണ് ബാഗ്ദാദിയുടെ വക്താവ് അബു മുഹമ്മദ് അല്‍ അദാവി 'സ്‌റ്റേ അറ്റ് ഹോം' തിയറി( വീട്ടിലിരിക്കുക, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക) , വ്യക്തികളെകൊണ്ടോ സമൂഹത്തെക്കൊണ്ടോ പദ്ധതികള്‍ നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയാണ് ഇവര്‍ അതിനായി ഉപയോഗിക്കുക. അത്തരത്തിലുള്ള ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയവര്‍ ലക്ഷ്യം വെച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (24 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (30 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (48 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends