Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മലയാള മനോരമയില്‍ പരസ്യം ഇടുന്നതിനെ ചൊല്ലി പരസ്യ ഏജന്‍സി ഉടമയെ തട്ടികൊണ്ട് പോയി ക്രൂരമര്‍ദ്ദനം; ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ ചെയര്‍മാനായ ആബിദ് ഷഹീമിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് മര്‍ദിച്ചതെന്ന് അജിത് ഗോപാല്‍ മലയാളി വാര്‍ത്തയോട്‌

18 APRIL 2018 03:44 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട അടൂരിൽ മീഡിയ പ്രസ് അഡ്വെർടൈസേർസ് എന്ന പേരിൽ മലയാള മനോരമയുടെ പരസ്യ ഏജൻസി നടത്തുന്ന അജിത് ഗോപാലിനെ തട്ടി കൊണ്ട് പോയി മർദിച്ചതായി പരാതി. അടൂരിൽ റവന്യു ടവറിലുള്ള ഡ്രീംസ് കരിയർ ഗൈഡൻസ് സെന്ററിന്റെ ഉടമസ്ഥനും ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ചെയർമാനുമായ ആബിദ് ഷഹീമിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടി കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചുവെന്നാണ് ആരോപണം. മറ്റൊരാളെകൊണ്ട് പരസ്യത്തിന്റെ കാര്യങ്ങൾ സംസാരിക്കാനാണ്എന്ന വ്യാജേന വിളിച്ചു വരുത്തി. കുറച്ച് ആളുകൾ സംഘം ചേർന്ന് തട്ടികൊണ്ട് പോവുകയും പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം നിരന്തരം മർദിക്കുകയും ചെയ്തതായി അജിത് ഗോപാൽ മലയാളി വാർത്തയോട് പറഞ്ഞു.

ആബിദ് ഷഹീമിന്റെ സ്ഥാപനങ്ങളുടെ പരസ്യം കഴിഞ്ഞ അഞ്ച് വർഷമായി അജിത് ഗോപാലിന്റെ പരസ്യ ഏജൻസിയാണ് ചെയ്ത് വരുന്നത്. പരസ്യ ഇനത്തിൽ മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് ഏകദേശം അഞ്ച് ലക്ഷത്തി പതിനാറായിരം രൂപയോളം നല്കാനുണ്ട്. ഇക്കാരണത്താൽ മലയാള മനോരമയിൽ ഇയാളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞു അജിത് ഗോപാൽ സ്റ്റോപ്പ് റിലീസ് കൊടുത്ത് ബ്ലോക്ക് ചെയ്തു. തുടർന്ന് ഇയാൾക്ക് പരസ്യങ്ങൾ ചെയ്യാൻ പറ്റാതായി. ഇതിന്റെ വൈരാഗ്യത്തിലാണ് അജിത്തിനെ തട്ടി കൊണ്ട് പോയതും മർദിച്ചതും.

തുടർന്ന് തരാനുണ്ടായിരുന്ന പണം മുഴുവൻ കൈപ്പറ്റി എന്ന പേരിൽ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിച്ചു എഴുതി വാങ്ങുന്നതിനു മുൻപായി മലയാള മനോരമയുടെ പരസ്യ മാനേജരെ വിളിച്ച് മീഡിയ പ്രെസ്സിലേക്കുള്ള മുഴുവൻ തുകയും കൊടുത്തുവെന്നും എങ്ങനെയാണ് എഴുതി വാങ്ങേണ്ടത് എന്നും ചോദിച്ചു പരസ്യ മാനേജർ പറഞ്ഞതനുസരിച്ചുള്ള കാര്യങ്ങളാണ് എഴുതി വാങ്ങിയത്. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഗവണ്മെന്റ് ആശുപത്രിൽ ചികിത്സ തേടിയ തന്നെ ആശുപത്രിയിൽ വന്നു കാണുകയും കേസുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആബിദ് ഷഹീമിനെ  പോലീസിൽ ഏൽപ്പിച്ചു. ഇയാളെ ആൾ ജ്യാമ്യത്തിൽ വിട്ടയച്ചു. അജിത് ഗോപാൽ അടൂർ പോലീസിന് നൽകിയ പരാതിയിൽ കേസ് അന്വേഷിച്ച് വരികയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ് എന്നതാണ് ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (5 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (21 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (31 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (51 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends