Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കൊലപാതകത്തിനുശേഷവും ഒളിവു ജീവിതം അടിച്ചു പൊളിച്ച് അപ്പുണ്ണി ... ആഡംബര ബസുകളില്‍ യാത്ര, മുന്തിയ ഹോട്ടലുകളില്‍ താമസം... കൈനിറയെ പണം... ഒടുവില്‍ കാമുകിയുടെ സഹായത്തോടെ പോലീസ് ഒരുക്കിയ കെണിയില്‍... ; അപ്പുണ്ണി കുടുങ്ങിയത് ഇങ്ങനെ ...

18 APRIL 2018 02:22 PM IST
മലയാളി വാര്‍ത്ത

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയശേഷം പൊലീസിനെ വെട്ടിച്ച കായംകുളം സ്വദേശി അപ്പുണ്ണിയുടെ ജീവിതം സുഖലോലുപത്തോടെ. ആഡംബര ജീവിതം അടിച്ചു പൊളിച്ചിരുന്ന അപ്പുണ്ണിയെ ഒടുവിൽ കുടുക്കിയത് കാമുകിയുടെ സഹായത്തോടെ.

മടവൂരിലെ കൊലപാതകത്തിന് ശേഷം മാര്‍ച്ച് 27ന് നാടുവിട്ട അപ്പുണ്ണി മൂന്നാഴ്ച കഴിഞ്ഞാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. കൃത്യത്തിനുശേഷം കൊലയാളി സംഘത്തിനൊപ്പം കാറില്‍ ബംഗളൂരുവിലെത്തിയ അപ്പുണ്ണി മാര്‍ച്ച് 28ന് അവിടെവച്ചാണ് സംഘത്തില്‍ നിന്ന് പിരിഞ്ഞത്. പ്രധാന പ്രതി സാലിഹിനോട് ഖത്തറിലേക്ക് മടങ്ങാന്‍നിര്‍ദേശിച്ച അപ്പുണ്ണി ചെലവിനുള്ള പണം കൂടി വാങ്ങി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലെ സഹോദരിയുടെ വീട്ടിലെത്തിയ അപ്പുണ്ണി ഒളിവിൽ ഒളിവില്‍ പോയി.

മധുര, ധനുഷ്‌കോടി, വേളാങ്കണ്ണി ,തഞ്ചാവൂര്‍, തെങ്കാശി തുടങ്ങി പല സ്ഥലങ്ങളില്‍ മാറി മാറി താമസി ചാ ഇയാൾ. പലസ്ഥലങ്ങളില്‍ നിന്നായി സുമിത്തിനെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. സുമിത്തും എറണാകുളം സ്വദേശിനിയായ കാമുകിയും പൊലീസിന്റെ നീക്കങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ അപ്പുണ്ണിയെ അറിയിച്ചുകൊണ്ടിരുന്നു. ഇതിനിടെ സുമിത്തിന്റെ ഫോണ്‍ നിരീക്ഷിച്ച പൊലീസ് തമിഴ്‌നാട്ടിലെ പലസ്ഥലങ്ങളില്‍ നിന്നും ഇയാള്‍ക്ക് കോളുകള്‍ വരുന്നതായി മനസിലാക്കുകയും അത് അപ്പുണ്ണിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെ സുമിത്ത് നിരീക്ഷണത്തിലായി.

സുമിത്തിനെ വിളിച്ച നമ്പരുകളില്‍ നിന്നെല്ലാം എറണാകുളത്തെ ഒരു നമ്പരിലേക്കും ഫോണ്‍ വന്നിട്ടുളളതായി കണ്ടെത്തിയ പൊലീസ് അപ്പുണ്ണിയുടെ ഫേസ് ബുക്ക് സുഹൃത്ത് കൂടിയായിരുന്ന യുവതിയേയും നിരീക്ഷണത്തിലാക്കി. കൊലപാതകകേസില്‍ ഗള്‍ഫില്‍ കഴിയുന്ന ഖത്തര്‍ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനേയും അപ്പുണ്ണി ഇതിനകം പലതവണ ബന്ധപ്പെട്ടിരുന്നു. ഒളിവില്‍ കഴിയാനും കേസിന്റെ ചെലവിനും ഒരു ലക്ഷത്തിലധികം രൂപ സത്താര്‍ അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

ഈ പണം സുമിത് മുഖാന്തിരമാണ് അപ്പുണ്ണിയ്ക്ക് ലഭിച്ചത്. തമിഴ്‌നാട്ടില്‍ ലേത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്ന സുമിത്തിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു അപ്പുണ്ണിയുടെ ഒളിവ് ജീവിതം. എറണാകുളത്ത് നിന്ന് ഒരു വക്കീലിനെ കേസിന്റെ ആവശ്യത്തിനായി തരപ്പെടുത്താന്‍ കാമുകിയോട് അപ്പുണ്ണി നിര്‍ദേശിച്ചു. യുവതി ഹൈക്കോടതിയിലെ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പോയ വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ യുവതിയുടെ സഹായത്തോടെ അപ്പുണ്ണിയെ കുടുക്കാന്‍ പൊലീസ് പദ്ധതിയിട്ടു.
കായംകുളത്ത് വച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താമെന്ന ഉറപ്പില്‍ കാമുകിയെ കൊണ്ട് അപ്പുണ്ണിയെ കായംകുളത്തേക്ക് വിളിച്ചുവരുത്തിയ പൊലീസ് സംഘം ഇവിടെ വച്ചാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്.

ചെന്നൈയില്‍ നിന്ന് നാഗര്‍കോവില്‍ തിരുവനന്തപുരം വഴിയാണ് ആഡംബര ബസില്‍ അപ്പുണ്ണി കായംകുളത്തെത്തിയത്. സാലിഹാണ് കൊലപാതകത്തിന് തന്നെ നിയോഗിച്ചതെന്നും തക്കതായ പ്രതിഫലം നല്‍കാമെന്ന് ഇയാളും ഖത്തറില്‍ കഴിയുന്ന അബ്ദുള്‍ സത്താറും വാഗ്ദാനം ചെയ്തിരുന്നുവെന്നും അപ്പുണ്ണി പൊലീസിനോട് സമ്മതിച്ചു. അപ്പുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് ഭാര്യാസഹോദരന്‍ സുമിത്തിനെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തലവനും കൊലപാതകത്തിന്റെ പ്രധാന സൂത്രധാരകന്‍മാരില്‍ ഒരാളുമായ ഇയാള്‍ മൂന്നാം പ്രതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (8 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (24 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (34 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (54 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends