വീണ്ടും കൊലയാളി ഗെയിമുകൾ സജ്ജീവം; ഗെയിം ടാസ്ക് പിന്തുടർന്ന യുവാവിന് ദാരുണാന്ത്യം

ആളെക്കൊല്ലി ഗെയിമുകളുടെ അനന്തരഭലങ്ങൾ നാം ഒട്ടനവധികണ്ടിട്ടുണ്ട്. അത്തരത്തിലൊരു കൊലയാളി ഗെയിം സജ്ജീവമാകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ഗെയിം ടാസ്ക് പിൻതുടർന്ന് അമിത വേഗതയിൽ വാഹനമോടിച്ച ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷാണ് മരിച്ചത്. ബൈക്ക് റൈഡേഴ്സ് ക്ലബിന്റെ ഓണ്‍ലൈന്‍ ഗെയിമായ അയേണ്‍ബട്ടിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ് മരണം.
24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യവുമായാണ് മിഥുന്‍ ഒറ്റപ്പാലത്ത് നിന്ന് യാത്ര ആരംഭിച്ചത്. ആദ്യം ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി. എന്നാല്‍, ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മിഥുന്‍ മരിക്കുകയായിരുന്നു.
മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കൊലയാളി ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. പാമ്പാടി നെഹ്റു കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു മിഥുന്‍.
https://www.facebook.com/Malayalivartha

























