കെ എസ് ആർ ടി സി ബസ്സ് ജീവനക്കാരുടെ അനാസ്ഥ; ഫാസ്റ്റ് ബസ്സ് തട്ടി പരിക്കേറ്റ യുവാവിന് പ്രാഥമിക ചികിത്സ പോലും നൽകാതെ യാത്ര തുടർന്നത് ഒരു മണിക്കൂറോളം

കെ എസ് ആർ ടി സി ബസ്സ് തട്ടി പരിക്കേറ്റ യുവാവിന് യഥാസമയം ചികിത്സ നൽകിയില്ലെന്ന് പരാതി. പ്രാഥമിക ചികിത്സ പോലും നൽകാതെ തന്നെ ഒരു മണിക്കൂറോളം ബസ്സിൽ തന്നെ കൊണ്ടു പോയെന്നാണ് പരാതിയിൽ പറയുന്നത്.
കോഴിക്കോട് തക്കോടി ബദിരൂർ സ്വദേശി യശ്വന്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. യശ്വന്ത് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. കെ എസ് ആർ ടി സി യുടെ സൂപ്പർഫാസ്റ് ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഇടിച്ച ബസ്സിൽ തന്നെ കൊണ്ട് പോയി.
എന്നാൽ വലതു കാൽ മുട്ടിനു താഴെ മുറിവേറ്റ യശ്വന്തിനെയും സുഹൃത്തിനെയും ബസ്സിൽ കയറ്റിയിട്ടും മറ്റു സ്റ്റോപ്പുകളിൽ നിർത്തി നിർത്തിയാണ് ബസ് മുന്നോട്ട് പോയത്. അതേസമയം യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റിയ ശേഷം മാത്രമാണ് തങ്ങളെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും യുവാവ് ആരോപിക്കുന്നു.
യശ്വന്തിന് വലതു കാൽ മുട്ടിനു താഴെ ആറു തുന്നൽക്കെട്ടുകളുണ്ട്. കൃത്യസമയത് വൈദ്യ സഹായം ലഭ്യമാക്കിയില്ലെന്നു കാണിച്ചു യുവാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം അപകട സഥലത്തു നിന്നും വാഹനം കിട്ടാൻ വൈകിയതിനാലാണ് ബസ്സിൽ തന്നെ കൊണ്ട് പോയതെന്നും ആശുപത്രിയിൽ എത്തിക്കാൻ വൈകിയിട്ടില്ലെന്നും കെ എസ് ആർ ടി സി ബസ്സ് ജീവനക്കാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























